കൊച്ചി:സോഷ്യൽ മീഡിയയിൽ കൊറോണ വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുകയും അതുമൂലം വലിയ പരിഭ്രാന്തി ഉടലെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അത്തരം പ്രചരണങ്ങൾ തടയുവാനായി കേന്ദ്ര സർക്കാർ വാട്ട്സ്ആപ്പിൽ ഒരു ചാറ്റ്ബോട്ട് ആരംഭിച്ചു.ഈ ചാറ്റ് ബോട്ട് വഴി വൈറസിനെ പറ്റിയുള്ള ജനങ്ങളുടെ ചോദ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും പരിശോധിച്ച വിവരങ്ങളും ഔദ്യോഗിക ഉപദേശങ്ങളും പൊതുജനങ്ങൾക്ക് നൽകാനും സാധിക്കും.
901351515 ലേക്ക് ഒരു വാട്ട്സ്ആപ്പ് അയച്ചുകൊണ്ട്’മൈ ഗവണ്മെന്റ് കൊറോണ ഹെൽപ്പ്ഡെസ്ക്’ ആക്സസ് ചെയ്യാൻ കഴിയും.
ഇതിലൂടെ കൊറോണ വൈറസിന്റെ വിവിധ രോഗ ലക്ഷണങ്ങൾ,ഹെൽപ്പ്ലൈൻ നമ്പറുകൾ,മേഖലയിലെ ബാധിത കേസുകൾ,സർക്കാർ ഉപദേശങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാകും.
ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന വിശ്വാസ്യവും ഔദ്യോഗിവുമായ ഡാറ്റയാണ് ചാറ്റ്ബോട്ടിനെ പിന്തുണയ്ക്കുന്നത്.കൂടാതെ ഇത് തത്സമയം അപ്ഡേറ്റ് ചെയ്യുകയുമാണ്.
ഒരു സംഭാഷണ AI പ്ലാറ്റ്ഫോമും റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനവുമായ ജിയോ ഹാപ്റ്റിക് ടെക്നോളജീസാണ് ഈ ചാറ്റ് ബോട്ട് വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തത്.ഇന്നത്തെ സാഹചര്യത്തെക്കുറിച്ചു കൃത്യമായ അവബോധം വളർത്തുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഈ ചാറ്റ് ബോട്ട് സഹായിക്കും.
INDIANEWS24 HEALTH DESK