728-pixel-x-90-2-learn
728-pixel-x-90
<< >>

മൈസൂരിൽ വാഹനാപകടത്തിൽ ഒന്‍പത് മലയാളികൾ മരിച്ചു

മൈസൂർ:  തീർത്ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് മൈസൂരിനടുത്ത് പെരിയപട്ടണത്ത് ഒമ്പത് മലയാളികൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. പുലർച്ചെ ആയിരുന്നു അപകടം. ഇക്ബാൽ (30), ഫൗസിയ (24), മുഹമ്മദ് ഇർഷാൻ (3), മുഹമ്മദ് ഹിഷാം (4) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചത്  ദെർളക്കട്ടയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ സയ്ദിന്റെ കുടുംബാംഗങ്ങളാണ്.
മൃതദേഹങ്ങൾ പെരിയപട്ടണത്തെ ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ ആറുപേരെ മൈസൂർ അപ്പോളോ ആശുപത്രിയിലും നാലുപേരെ കൊളംബോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ട്രാവലറിൽ 21 പേരാണുണ്ടായിരുന്നത്. ഇതിൽ ആറുപേർ കുട്ടികളായിരുന്നു. അപകടത്തിൽപ്പെട്ട സംഘം തമിഴ്നാട്ടിലെ പള്ളിയിൽ പോയി മടങ്ങുകയായിരുന്നു. മടിക്കേരിയിൽ നിന്ന് മൈസൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് ബി.എം റോഡ് സമ്പലാപൂരിൽ വച്ച് ട്രാവലറിലിടിച്ചത്.
JITHESH INDIANEWS24

Leave a Reply