728-pixel-x-90-2-learn
728-pixel-x-90
<< >>

മൈന്‍ പൊട്ടി പരിക്കേറ്റ ജയശങ്കര്‍ നാട്ടിലേക്ക് മടങ്ങി

കുവൈറ്റിലെ സാല്‍മി മരുഭൂമിയില്‍ ആടുകളെ മേക്കുന്നതിനിടയില്‍ മൈന്‍ പൊട്ടി ഗുരുതരമായി പരിക്കേറ്റ് രണ്ടു കാലും രണ്ടു കണ്ണും നഷ്ട്ടപ്പെട്ട് കഴിഞ്ഞ ആറു മാസത്തോളമായി കുവൈറ്റിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് വില്ലുപുരം സ്വദേശി ജയശങ്കര്‍ ദീര്‍ഘ കാലത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. പരിക്കേറ്റ ജയശങ്കറിനെ ആശുപത്രിയിലെതിക്കാനും തുടര്‍ന്നു സഹായിക്കാനും കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ എന്നിവയുടെ  പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു. തുടര്‍ന്ന് കലയുടെ നേതൃത്വത്തില്‍ മറ്റു നിരവധി സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തകരും ഇദ്ദേഹത്തെ വിവിധ രീതികളില്‍ സഹായിക്കാന്‍ തയ്യാറായി. ജഹറ പി.എം.ആര്‍.എസ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നഴ്സുമാര്‍ തുടങ്ങിയവരും ഭീകരമായി പരിക്കേറ്റ ജയശങ്കറെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവാരാനും മറ്റു രീതിയിലും സഹായിച്ചിട്ടുണ്ട്. തമിഴ്‌നാട്‌ എന്ജീനീയര്സ് ഫോറം പ്രവര്‍ത്തകര്‍, മറ്റു നിരവധിയാളുകളും കലയോടൊപ്പം സഹകരിച്ചു ഇദ്ദേഹത്തിന്‍റെ കുടുംബത്തെ സഹായിക്കാനും തയ്യാറായി. കല കുവൈറ്റ്‌ പ്രവര്‍ത്തകരുടെ ഇടപെടല്‍ വഴി എംബസ്സിയുടെ സഹായവും ജയശങ്കറിന്റെ തിരിച്ചു പോക്കിനുള്പ്പെടെ സഹായകരമായി. ഇപ്പോള്‍ കൃത്രിമ കാല്‍ ഘടിപ്പിച്ചു പരസഹായത്തോടെ സാവകാശം നടക്കാനുള്ള പരിശ്രമത്തിലാണ് ജയശങ്കര്‍.  ജയശങ്കറിനെ നാട്ടിലേക്ക് യാത്രയാക്കാന്‍ കല കുവൈറ്റ്‌ പ്രവര്‍ത്തകര്‍ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്തിന്‍റെയും ജനറല്‍സെക്രട്ടറി ജെ.സജിയുടെയും തോമസ്‌ മാത്യു കടവില്‍ വിനോദ്.കെ.ജോണ്‍, ജയന്‍.ടി.വി, അനില്കൂക്കിരി, കെ.വിനോദ്  എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇദ്ദേഹത്തിന്‍റെ ഒരകന്ന ബന്ധുവായ വസന്തയാണ് നാട്ടിലേക്കുള്ള യാത്രയില്‍ ജയഷനകറിനെ അനുഗമിക്കാനിരുന്നത്, എന്നാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാത്തതിനാല്‍ അവര്‍ക്ക് കൂടെ പോകാന്‍ കഴിഞ്ഞില്ല, ആയതിനാല്‍ കൂടെ യാത്ര ചെയ്യുന്ന മറ്റു ചിലരുടെ സഹായത്തോടെയാണ് ജയശങ്കര്‍ ചെന്നൈക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രയായത്. തന്‍റെ ഈ ദുരിദാവസ്ഥയില്‍ സംസ്ഥാനത്തിന്‍റെയും മറ്റും അതിര്‍വരമ്പുകള്‍ മറന്നു മനുഷ്യ സ്നേഹപരമായ സമീപനവും സഹായവും നല്‍കിയ എല്ലാവര്ക്കും കണ്ണുനീര്‍ പൊഴിച്ച് യാത്രാമൊഴി പറയാന് കഴിഞ്ഞില്ലയെങ്കിലും ആകെ ബാക്കിയായ തന്‍റെ രണ്ടു കൈകൊണ്ടും യാത്ര പറഞ്ഞു തന്‍റെ നാട്ടിലേക്ക് യാത്രയായി. കല കുവൈറ്റ്‌ പ്രവര്‍ത്തകര്‍ സുമനസ്സുകളുടെ സഹായത്താല്‍ സ്വരൂപിച്ച 3 ലക്ഷം രൂപയുടെ ഡിഡി പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത് ജയശങ്കറിനു കൈമാറി. എയര്‍പോര്‍ട്ടില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി ജെയിംസ്‌.കെ.തോമസ്‌ തമിഴ്നാട് സ്വദേശികളായ ഫാറൂക്ക്, ബാദുഷ, ഇളങ്കോവന്‍, ജയഷങ്കരിന്റെ സുഹൃത്തുകള്‍ തുടങ്ങി നിരവധിപെരും ജയശങ്കറിനെ യാത്രയാക്കാനെത്തിയിരുന്നു.

Leave a Reply