728-pixel-x-90-2-learn
728-pixel-x-90
<< >>

മൈക്കല്‍ ഷുമാക്കറിന്റെ നില അതീവ ഗുരുതരം

പാരിസ്: തലക്ക് ഗുരുതരമായി പരിക്കേറ്റ കാറോട്ട താരം മൈക്കല്‍ ഷുമാക്കറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷൂമാക്കറിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഷൂമാക്കര്‍ കോമ സ്‌റ്റേജിലാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ആല്‍പ്സ് പര്‍വത നിരകള്‍ക്കടുത്തുള്ള മെറിബല്‍ റിസോര്‍ട്ടിലായിരുന്നു സംഭവം.സ്കീയിങ്ങിനിടെ തല പാറയിലിടിച്ചാണു പരുക്കേറ്റത്.

ആശുപത്രിയിലെത്തിയ ഉടനെ ന്യൂറോസര്‍ജിക്കല്‍ ശസ്ത്രക്രിയ നടത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഷൂമാക്കര്‍ക്ക് ബോധം ഉണ്ടായിരുന്നതായി മെറിബല്‍ റിസോര്‍ട്ട് ഡയറക്ടര്‍ ക്രിസ്റ്റഫ് ജെറിന്‍ഗണ്‍ – ലെകോംടി അറിയിച്ചു. ഏഴുതവണ ഫോര്‍മുല വണ്‍ ചാംപ്യനായ നാല്‍പത്തിനാലുകാരനായ ജര്‍മന്‍ താരം ഷൂമാക്കര്‍ ഒരു വര്‍ഷം മുന്‍പാണു രംഗം വിട്ടത്. 1991ലാണ് കാറോട്ട രംഗത്ത് അദ്ദേഹം അരങ്ങേറ്റം നടത്തിയത്. അടുത്ത വെള്ളിയാഴ്ച ഷൂമാക്കറുടെ 45-ാം ജന്മദിനമാണ്.

ഫോര്‍മുല വണ്ണിലെ ഏറ്റവും മികച്ച താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഷൂമാക്കര്‍ 91 മല്‍സരങ്ങളില്‍ കിരീടമണിഞ്ഞിട്ടുണ്ട്. ബെനെട്ടോണ്‍, ഫെറാറി കന്പനികളുടെ ഡ്രൈവറായിട്ടാണു വിജയങ്ങള്‍ കൊയ്തത്. 2006ല്‍ മല്‍സരരംഗത്തു നിന്നു പിന്‍വാങ്ങിയ ശേഷം തിരിച്ചു വന്ന് മേഴ്സിഡീസ് ഡ്രൈവറായി മൂന്നു വര്‍ഷം കൂടി മല്‍സര രംഗത്തു നിന്നു. ഒരു വര്‍ഷം മുന്‍പു വീണ്ടും വിടവാങ്ങിയ ശേഷം ഭാര്യയും രണ്ടു മക്കളുമൊത്ത് സ്വിറ്റ്സര്‍ലന്‍ഡിലാണു താമസം.

ഹെലികോപ്ടറിലാണ്  മൗട്ടീസിലെ ആശുപത്രിയിലേക്ക്  ഷുമാക്കറെ എത്തിച്ചത്. പിന്നീട് കൂടുതല്‍ സൗകര്യമുള്ള ഗ്രെനോബ്ള്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply