jio 800x100
jio 800x100
728-pixel-x-90
<< >>

മോദി മന്ത്രിസഭയില്‍ 34 അംഗങ്ങള്‍

ന്യൂഡല്‍ഹി : ഇന്ന് വൈകുന്നേരം അധികാരമേല്‍ക്കുന്ന മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരുടെ പട്ടിക നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് കൈമാറി. 18 മന്ത്രിമാരും 16 സഹ മന്ത്രിമാരും പട്ടികയിലുണ്ട് എന്നറിയുന്നു. 

ബി ജെ പി യുടെ മുതിര്‍ന്ന നേതാക്കളായ രാജ്‌നാഥ് സിങ് (ആഭ്യന്തരമന്ത്രി), സുഷമ സ്വരാജ് (വിദേശകാര്യം), ഹര്‍ഷ വര്‍ദ്ധന്‍ (ആരോഗ്യം), രവിശങ്കര്‍ പ്രസാദ് (വാര്‍ത്താവിതരണം), അരുണ്‍ ജെയ്റ്റ്‌ലി (ധനകാര്യം), നിതിന്‍ ഗഡ്ഗരി (ഉപരിതല ഗതാഗതം), ഉമാ ഭാരതി, വികെ സിങ്, ധര്‍മ്മേന്ദ്ര പ്രധാന്‍, പിയൂഷ് ഗോയല്‍, അനന്തകുമാര്‍, ഗോപിനാഥ് മുണ്ടെ, മനേകാ ഗാന്ധി എന്നിവരെ കൂടാതെ നജ്മ ഹെപ്ത്തുള്ള,മുഖ്താര്‍ അബ്ബാസ് നഘ് വി,ഹേമമാലിനി,സുമിത്ര മഹാജന്‍ എന്നിവരും മന്ത്രിസഭയിലുണ്ടാകാന്‍ സാധ്യതയുണ്ട്.

മുരളി മനോഹര്‍ ജോഷി, സുമിത്ര മഹാജന്‍, കരിയ മുണ്ട എന്നിവരെ ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.ബി ജെ പി യുടെ സമുന്നത നേതാവ് എല്‍ കെ അദ്വാനി എന്‍ ഡി എ അധ്യക്ഷനായി തുടരും. 

INDIANEWS24 NEW DELHI

Leave a Reply