728-pixel-x-90-2-learn
728-pixel-x-90
<< >>

മേളയ്ക്ക് കൊടിയിറക്കം. സുവര്‍ണ്ണ ചകോരം പര്‍വീസിന്

തിരുവനന്തപുരം : പതിനെട്ടാമത്  അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. IFFK യുടെ അനുബന്ധമായുള്ള അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങള്‍ സമാപന ചടങ്ങില്‍ പ്രഖ്യാപിച്ചു.

ഇറാനിയന്‍ ചിത്രമായ പര്‍വീസ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം കരസ്ഥമാക്കി. മജീദ്‌ ബര്‍സേഗര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിനു പുരസ്കാര ശില്‍പ്പത്തിനു പുറമേ പതിനഞ്ചു ലക്ഷം രൂപ ലഭിക്കും.

മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം അര്‍ജന്‍റീനിയന്‍ ചിത്രമായ ഇറാറ്റയുടെ സംവിധായകന്‍ ഇവാന്‍ വെസ്കോവ നേടി. ശില്‍പ്പത്തിനു പുറമേ മൂന്ന് ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.

രാജ്യാന്തര സിനിമ നിരൂപക സംഘടനയായ ഫിപ്രസി ഏര്‍പ്പെടുത്തിയിരിക്കുന്ന ഫിപ്രസി പുരസ്ക്കാരം ഫിപ്രസി അര്‍ജന്‍റീനിയന്‍ ചിത്രമായ ഇറാറ്റയ്ക്ക് ലഭിച്ചു. ഫിപ്രസിയുടെ മികച്ച മലയാള  ചിത്രത്തിനുള്ള പുരസ്‌കാരം കെ ആര്‍ മനോജിന്‍റെ കന്യകാ ടാക്കീസ് നേടി.

മത്സര വിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചലച്ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ബംഗാളി ചിത്രമായ മേഘാ ധാക്കാ താര കരസ്ഥമാക്കി.

മികച്ച മലയാള ചലച്ചിത്രത്തിനു നെറ്റ്പാക് ഏര്‍പ്പെടുത്തിയ പുരസ്കാരം ക്രൈം നമ്പര്‍ 89 ന് ലഭിച്ചു. പ്രേക്ഷക പുരസ്കാരം സിദ്ധാര്‍ത് ശിവയുടെ 1൦1 ചോദ്യങ്ങള്‍ക്കാണ് ലഭിച്ചത്.

വിശ്രുത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെയും  പത്മ ശ്രീ മധുവിനെയും സമാപന ചടങ്ങില്‍ ആദരിച്ചു.

SANU INDIA NEWS

 

Leave a Reply