ന്യൂഡല്‍ഹി:ബോക്സിങ് താരം മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി (മരണാനന്തരം), സുഷമാ സ്വരാജ് (മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. ജോര്‍ജ് ഫെര്‍ണാണ്ടസ്(മരണാനന്തരം), അനെരൂഡ് ജുഗ്നേഥ് ജി.സി.എസ്.കെ, ചന്നുലാല്‍ മിശ്ര,വിശ്വതീര്‍ഥ വിശ്വതീര്‍ഥ സ്വാമിജി (മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു.
രണ്ട് മലയാളികള്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.ശ്രീ എമ്മിനും എന്‍.ആര്.മാധവ മേനോനു(മരണാനന്തരം)മാണു പുരസ്കാരങ്ങള്‍.വ്യവസായ പ്രമുഖന് ആനന്ദ് മഹീന്ദ്ര,ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു തുടങ്ങിയവര്‍ക്ക് പത്മഭൂഷണ്‍ പുരസ്കാരവും ലഭിച്ചു.
അന്തരിച്ച ബി.ജെ.പി.നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്കി ആദരിക്കും.
ആറ് മലയാളികളുൾപ്പെടെ 118 പേർക്കാണ് പത്മശ്രീ. എം.കെ.കുഞ്ഞോൾ, കെ.എസ്.മണിലാൽ, സത്യനാരണൻ മുണ്ടയൂർ,കെ.എസ്.മണിലാൽ, സത്യനാരണൻ മുണ്ടയൂർ, എൻ.ചന്ദ്രശേഖരൻ നായർ, മൂഴിക്കൽ പങ്കജാക്ഷി, തളപ്പിൽ പ്രദീപ് എന്നിവരാണ് പത്മശ്രീ നേടിയ മലയാളികൾ.
INDIANEWS24 NEWDELHI DESK