jio horizontal
728-pixel-x-90
<< >>

മേയ് 14 മുതല്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച്ച പ്രവര്‍ത്തിക്കില്ല

ചെന്നൈ: അടുത്ത മാസം 14 മുതല്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച്ചതോറും അടച്ചിടാന്‍ തീരുമാനം.ഇന്ധനം സംരക്ഷിക്കുന്നതിനായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം കണക്കിലെടുത്താണ് തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് പമ്പുടമകളുടെ അസോസിയേഷന്‍ അറിയിച്ചു.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായുള്ള ഇരുപതിനായിരം പമ്പുകളാണ് മെയ് പകുതിയോടെ ഞായറാഴ്ച്ചകളില്‍ പൂട്ടിക്കിടക്കുക.വര്‍ഷങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച്ചകളില്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും എണ്ണക്കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം തീരുമാനം മാറ്റിവെക്കുകയായിരുന്നു.

INDIANEWS24.COM Business Desk

Leave a Reply