728-pixel-x-90-2-learn
728-pixel-x-90
<< >>

മേനകയുടെ മകള്‍ ലാലിന് നായിക

മോഹന്‍ലാല്‍ നായകനാവുന്ന ‘ഗീതാഞ്‌ജലി’ ഷൂട്ട്‌ തുടങ്ങും മുന്‍പേ വാര്‍ത്തകളില്‍ നിറയുകയാണ്‌. പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ച ‘ മണിച്ചിത്രത്താഴി’ലെ ഡോ. സണ്ണിയായി മോഹന്‍ലാല്‍ പുനരവതരിക്കുന്നു എന്നതാണ്‌ ഈ പ്രിയന്‍ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്‌. മേനകയുടെ മകള്‍ കീര്‍ത്തി ഗീതാഞ്‌ജലിയില്‍ മോഹന്‍ലാലിന്റെ നായികമാരില്‍ ഒരാളാവുന്നു എന്നതാണ്‌ ചിത്രത്തെ കൂറിച്ചു പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. നിര്‍മ്മാതാവ്‌ ജി സുരേഷ്‌ കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളാണ്‌ കീര്‍ത്തി. മോഹന്‍ലാലിന്റെ നായികയായി മേനകയും അഭിനയിച്ചിട്ടുണ്ട്‌. ആറാംതമ്പുരാന്‍ ഉള്‍പ്പെടെ നിരവധി മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്‌ സുരേഷ്‌ കുമാര്‍. ഗീതാഞ്‌ജലിയില്‍ ഗീത, അഞ്‌ജലി എന്നീ ടൈറ്റില്‍ കഥാപാത്രങ്ങളിലൊന്നാണ്‌ കീര്‍ത്തിക്ക്‌ നല്‍കുന്നത്‌. വിദ്യാ ബാലനായിരിക്കും മോഹന്‍ലാലിന്റെ മറ്റൊരു നായിക എന്നും റിപ്പോര്‍ട്ടുകളുണ്ട്‌. സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജി.പി വിജയകുമാറാണ്‌ ഗീതാഞ്‌ജലി നിര്‍മ്മിക്കുന്നത്‌. ഡെന്നിസ്‌ ജോസഫിന്റേതാണ്‌ തിരക്കഥ.

Leave a Reply