jio 800x100
jio 800x100
728-pixel-x-90
<< >>

മെസി മാജിക്കില്‍ അര്‍ജന്റീന റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടി

ക്വറ്റോ: ആവേശപൂര്‍വ്വം ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്കായി മെസ്സിയുടെ മാസ്മരികതയില്‍ അര്‍ജന്റീന 2018 ലോകകപ്പിനുള്ള ടിക്കറ്റുറപ്പിച്ചു. ഇക്വഡോറിനെ 3-1ന് നിഷ്പ്രഭമാക്കിയ മത്സരത്തില്‍ മൂന്നുവട്ടവും അര്‍ജന്റീനക്കായി വലകുലുക്കിയത് ലോകഫുട്‌ബോളിന്റെ മിസിഹ ലയണല്‍ മെസ്സി തന്നെയായിരുന്നു.

ഇക്വഡോറിനെ അവരുടെ നാട്ടിലിട്ടാണ് ഫുട്‌ബോളിലെ ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ നിര്‍ണ്ണായക മത്സരത്തില്‍ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ 2-1ന് ലീഡ് ചെയ്ത അര്‍ജന്റീന രണ്ടാം പകുതിയില്‍ ഒരുവട്ടം കൂടി ഗോള്‍ മെസിയുടെ ബൂട്ടില്‍ നിന്നും ഗോള്‍ നേടി. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം എന്ന് പകിട്ടുമായി നില്‍ക്കുമ്പോഴും സ്വന്തം രാജ്യത്തിനായി മികച്ച കളി പുറത്തെടുക്കാറില്ലെന്ന വിമര്‍ശനത്തിന് ചുട്ട മറുപടി നല്‍കുന്നതായിരുന്നു മെസ്സിയുടെ ഗോളുകള്‍.

INDIANEWS24.COM Sports Desk

Leave a Reply