ലണ്ടന്‍:സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ഡന്‍ ഷൂ പുരസ്കാരം.സൂപ്പര്‍ താരം ലയണല്‍ മെസിയെ മറികടന്നാണ് തുടര്‍ച്ചയായി നാലാം വട്ടവും ഗോള്‍ വേട്ടയില്‍ ക്രിസ്റ്റിയാനോ ഈ നേട്ടം കൈവരിക്കുന്നത്.
ക്ലബ് ഫുട്ബോള്‍ കോപ്പ അമേരിക്ക അടക്കമുള്ള രാജ്യാന്തര ടൂര്‍ണ്ണമെന്റുകള്‍ക്ക് വഴിമാറാനിരിക്കെ ഈ സീസണില്‍ ഒരു കിരീടം പോലും സ്വന്തമാക്കാനാകാതിരുന്ന റയലിന് ഏക ആശ്വാസമായിരിക്കുകയാണ് ഈ നേട്ടം.യൂറോപ്യന്‍ ഫുട്ബോള്‍ ലീഗില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനാണ് ഗോള്‍ഡന്‍ ഷൂ നല്‍കുന്നത്.ലാലീഗയില്‍ 35 കളികളില്‍ നിന്ന് റയല്‍ മാഡ്രിഡിന് വേണ്ടി നേടിയ 48 ഗോളുകളാണ് റൊണാള്‍ഡോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.38 കളികളില്‍ നിന്ന് 43 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം.26 ഗോളുകളുമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍വേട്ടക്കാരില്‍ മൂന്നാമന്.
INDIANEWS24.COM SPORTS DESK