728-pixel-x-90-2-learn
728-pixel-x-90
<< >>

‘മെസഞ്ചര്‍ ഓഫ് ഗോഡ്’റിലീസിന് അനുമതി; പ്രതിഷേധം മുറുകി

ന്യൂഡല്‍ഹി:വിവാദ ആത്മീയാചാര്യന്‍ ഗുര്‍മീത് റാം റഹീം സിങ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനാനുമതി നല്‍കിയിതനെ ചൊല്ലി സംഘര്‍ഷം.സിഖ് മതവികാരം വ്രണപ്പെടുത്തുന്നതായി ആരോപിച്ച് ഹരിയാനയിലും പഞ്ചാബിലും വിവിധ സിഖ് സംഘടനകള്‍ പ്രതിഷേധം ഏറ്റെടുത്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.സിനിമയ്ക്കുള്ള അനുമതി സെന്‍സര്‍ ബോര്‍ഡിന്റെ അപ്പലേറ്റ് ട്രൈബ്യൂണലാണ് നല്‍കിയത്.

നേരത്തെ സെന്‍സര്‍ ബോര്‍ വിവാദ ചിത്രത്തിനുള്ള അനുമതി നിഷേധിച്ചിരുന്നതാണ്.ട്രൈബ്യൂണലിന്റെ ഉത്തരവ് വന്നതില്‍ പ്രതിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷ ലീലാ സാംസണും ബോര്‍ഡംഗം ഇറ ഭാസ്‌കറും രാജിവച്ചു.ഇതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തിലുള്ള സിനിമ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അനുമതി നിഷേധിച്ചത്.

വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്യാനിരുന്നതെങ്കിലും ട്രൈബ്യൂണല്‍ ഉത്തരവ് രേഖാമൂലം ലഭിക്കാത്തതിനെ തുടര്‍ന്ന് സിനിമ പുറത്തിറക്കുന്നത് ജനുവരി 23ലേക്ക് മാറ്റിയിട്ടുണ്ട്.പഞ്ചാബില്‍ പലയിടത്തായി സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ച നൂറോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു. അമൃത്‌സറില്‍ സിഖ് ഗുരുദ്വാര കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. ബട്ടാലയിലും പ്രതിഷേധ റാലികള്‍ നടന്നു.ഹരിയാനയിലെ അംബാലയില്‍ സിക്കുകാര്‍ പ്രതിഷേധ പ്രകടനം നടത്തി.സിനിമ നിരോധിക്കണമെന്ന് ഹരിയാന സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുഡ്ഗാവില്‍ സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം എതിര്‍ക്കപ്പെടേണ്ടതായി സിനിമയില്‍ ഒന്നുമില്ലെന്ന വിശദീകരണവുമായി ഗുര്‍മീത് രാം റഹീം സിംഗ് രംഗത്തെത്തി.ഉത്തരേന്ത്യയിലെ പ്രമുഖ വിശ്വാസ സമൂഹമായ ദേരാ സച്ച സൗദയുടെ തലവനായ ഗുര്‍മീത് രാം റഹീം സിംഗ് രണ്ട് കൊലപാതകക്കേസുകളിലും ഒരു പീഡനക്കേസിലും പ്രതിയാണ്.

INDIANEWS24.COM MOVIES

Leave a Reply