jio 800x100
jio 800x100
728-pixel-x-90
<< >>

മെലോഡ്രാമയുടെ അതിവര്‍ഷം ! രാജാവ് നഗ്നനാണ് !

ലോകവ്യാപകമായി മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൌസ് വിതരണം ചെയ്ത രഞ്ജിത്ത് ശങ്കര്‍ ചിത്രം മെലോ ഡ്രാമയുടെ അതിവര്‍ഷമായി മാറി.മമ്മൂട്ടിയുടെ ദൃശ്യം എന്ന രീതിയില്‍ ഫേസ്ബുക്കില്‍ റിലീസിന് മുമ്പേ പ്രചരിപ്പിക്കപ്പെട്ട വര്‍ഷം എണ്‍പതുകളുടെ ഓര്‍മപ്പെടുത്തലായി മാറി.പതിയെ തുടങ്ങി കത്തിക്കയറുന്ന രഞ്ജിത്ത് ശൈലി വര്‍ഷത്തിന്റെ അവസാനം വരെ പ്രേക്ഷകരെ പ്രതീക്ഷയില്‍ നിര്‍ത്തിയെങ്കിലും ഒരു ചെറു വര്‍ഷമായി മാത്രം അത് പെയ്തു തോര്‍ന്നു.ഇനി മരം പെയ്യുമോ എന്ന് മാത്രമേ നോക്കുവാനുള്ളൂ.ഏറണാകുളം സവിത തിയേറ്ററില്‍ റിലീസ് ദിനത്തില്‍ ഫസ്റ്റ് ഷോക്ക് കഷ്ടിച്ചു അന്‍പത് ശതമാനം കളക്ഷനുമായി ചിത്രത്തിനു എത്രകാലം പിടിച്ചു നില്‍ക്കാനാകും എന്നറിയില്ല.മനോരമ ന്യൂസ്‌ ചാനലിന്റെ ഒരു പ്രൊമോഷന്‍ ചിത്രമായി വര്‍ഷം മാറുന്നത് മമ്മൂട്ടിയുടെ ആരാധകരെയും മുന്നറിയിപ്പിന് ശേഷം പ്രതീക്ഷയോടെ എത്തിയ കാണികളെയും നിരാശരാക്കി.

പുണ്യാളന്‍ അഗര്‍ബത്തീസും പാസഞ്ചറും നല്‍കിയ പ്രതീക്ഷകള്‍ തല്ലിയുടച്ച തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ കരിയറിലെ മോശം ചിത്രമായി വര്‍ഷം വിലയിരുത്തപ്പെടും.പലയിടത്തും രഞ്ജിത്ത് എന്ന സംവിധായകനും തിരക്കഥാകൃത്തും പരാജയമടഞ്ഞു.ഇത്തരം മെലോ ഡ്രാമകളില്‍ ഒരു കീ പ്ലെയര്‍ ആകേണ്ട സംഗീത വിഭാഗവും നിലവാരത്തിനൊത്തുയര്‍ന്നില്ല.പലയിടത്തും ബി ജി എം അലോസരപ്പെടുത്തുക തന്നെ ചെയ്തു.

വളരെ ചെറിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ലോക വ്യാപക റിലീസിലൂടെ നിര്‍മ്മാതാവായ മമ്മൂട്ടിക്ക് നഷ്ടമാകില്ല എന്നുറപ്പിക്കാം.പ്ലേ ഹൌസിന്റെ ആദ്യ ചിത്രമായ ജവാന്‍ ഓഫ് വെള്ളിമല വരുത്തിയ നഷ്ടം ഏതായാലും വര്‍ഷം ഉണ്ടാക്കില്ല.ഒരു പക്ഷെ മികച്ച സാറ്റലൈറ്റ് റേറ്റ് മനോരമ നല്‍കുന്ന/നല്‍കിയ പക്ഷം ചിത്രം ലാഭവും കൊയ്തേക്കാം.

ശരീരഭാഷയിലൂടെയും മിതത്വം പാലിക്കുന്ന അഭിനയത്തിലൂടെയും കഥാപാത്രത്തെ തോളിലേറ്റിയ മമ്മൂട്ടിക്ക് വേണ്ട പിന്തുണ നല്‍കാന്‍ കഥയ്ക്കും തിരക്കഥയ്ക്കും അവതരണത്തിനും സാധിച്ചില്ല.പലപ്പോഴും ദുര്‍ബ്ബലമായ കഥാ സന്ദര്‍ഭങ്ങള്‍ മമ്മൂട്ടിയുടെ അഭിനയ ചാരുതയെ തല്ലിക്കെടുത്തി.ചിലയിടത്ത് സാഗരം സാക്ഷിയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വര്‍ഷത്തിലെ വേണു ഓര്‍മ്മിപ്പിച്ചു.തന്റെ എല്ലാ കഥകളിലും സാമൂഹ്യ പ്രസക്തിയും കോര്‍പ്പറേറ്റ് ലോകവും വേണമെന്ന സംവിധായകന്‍റെ നിര്‍ബന്ധ ബുദ്ധി വര്‍ഷത്തില്‍ ദോഷകരമായാണ് മാറിയത്.

mamta-padmasuryaനായികയായി എത്തിയ ആശാ ശരത്തിനെക്കാളും മികച്ചു നിന്നത് ചെറുതെങ്കിലും മികച്ച വേഷം അവതരിപ്പിച്ച മംമ്താ മോഹന്‍ദാസാണ്.രോഗത്തിന്റെ പിടിയില്‍ നിന്നും മോചിതയായി തിരിച്ചെത്തിയ മംമ്ത ഊര്‍ജ്ജസ്വലതയോടെ ഡോകടര്‍ ജയശ്രീയെ അവതരിപ്പിച്ചു.കാമിയോ വേഷത്തില്‍ മംമ്തക്ക് നായകനായി എത്തിയ ഗോവിന്ദ് പദ്മസൂര്യയും ശ്രധിക്കപ്പെട്ടു.മമ്മൂട്ടിയുടെ ഇരുത്തം വന്ന മുതിര്‍ന്ന സഹോദരനായി ഹരീഷ് പേരടിയും മമ്മൂട്ടിയുടെ ഓഫീസിലെ പ്രധാനിയായി എത്തിയ ശിവജി ഗുരുവായൂരും തങ്ങളുടെ വേഷം മികവുറ്റതാക്കി.

പക്ഷെ മമ്മൂട്ടിയുടെ ഹൈ സെന്റിമെന്റ്സ് ചിത്രങ്ങള്‍ ഒരു കാലത്ത് ഇഷ്ടപ്പെട്ടിരുന്നവര്‍ക്ക് വര്‍ഷം അത്ര ബോറടിക്കില്ല.മമ്മൂട്ടിയെന്ന നടനില്‍ ഇനിയുമേറെ ബാക്കി നില്‍ക്കുന്നു എന്ന ഒരു ഓര്‍മപ്പെടുത്തല്‍ അല്ലെങ്കില്‍ അതിന്റെ ട്രെയിലര്‍ എന്ന് വര്‍ഷത്തെ വിശേഷിപ്പിക്കാം.പ്രതിഭാധനരായ എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും മമ്മൂട്ടി എന്ന മൂന്നക്ഷരത്തിനു ഇനിയുമേറെ മലയാള സിനിമയില്‍ നല്‍കാനുണ്ട് എന്ന മുന്നറിയിപ്പാണ് വര്‍ഷം.ഇമ്മനുവലിലും ബെസ്റ്റ് ആക്ടറിലും വര്‍ക്ക് ഔട്ടായ ആ നടന ചാരുത പുതിയ ഫ്രെയിമുകളില്‍ പതിയുന്നതിനു ഒരു മുന്നോടിയാകട്ടെ വര്‍ഷം.അതിനു മമ്മൂട്ടി ഇപ്പോള്‍ തയ്യാറാണ്.നവ തലമുറ സംവിധായകരും എഴുത്തുകാരുമാണ് ഇനി പ്രവൃത്തിയിലൂടെ ഉത്തരം പറയേണ്ടത്.കാത്തിരിക്കാം മികച്ച മമ്മൂട്ടി ചിത്രങ്ങള്‍ക്കായി.

INDIANEWS24 MOVIES

Leave a Reply