ചെന്നൈ: വിവാദമായി മാറിയ വിജയ് ചിത്രം മെര്‍സലില്‍ പരാമര്‍ശിച്ച വിഷയങ്ങളെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത് രംഗത്ത്. നേരത്തെ പ്രധാനമന്ത്രിയുടെ സ്വച്ഛതാ ഹി സേവാ പദ്ധതിക്കു പിന്തുണ അറിയിച്ചതിന് ശേഷം ഇതാദ്യമായി രജനി കുറിച്ച ട്വീറ്റിലൂടെയാണ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
പ്രധാനപ്പെട്ട വിഷയമാണ് മെല്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നത്, അതിന്റെ ഭാഗമായ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ എന്നാണ് രജനി കാന്തിന്റെ ഏറ്റവും പുതിയ ട്വീറ്റ്. ഇതോടെ മെര്‍സല്‍ എല്ലാവരും ഏറ്റെടുത്ത് ബി ജി പിയുടെ ദാര്‍ഷ്ട്യ രാഷ്ട്രീയത്തിനെതിരെ തിരിയുന്നതായാണ് വ്യക്തമാകുന്നത്. ചിത്രത്തില്‍ ഡിജിറ്റല്‍ ഇന്ത്യയെയും ജി എസ് ടിയെയും പരാമര്‍ശിക്കുന്ന രണ്ട് രംഗങ്ങളാണ് ബി ജെ പിയെ ചൊടിപ്പിച്ചത്.
INDIANEWS24.COM Chennai