jio 800x100
jio 800x100
728-pixel-x-90
<< >>

മെര്‍സലിന് വേണ്ടി വിജയ് മുഖ്യമന്ത്രിയെ കണ്ടു

ചെന്നൈ: പുതിയ ചിത്രം മെര്‍സലിന്റെ റിലീസ് പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് സഹാമഭ്യര്‍ത്ഥിച്ച്‌ നടന്‍ വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സമീപിച്ചു. മൃഗസംരക്ഷണ ബോര്‍ഡ്‌ അനുമതിയില്ലാതെ ഒട്ടേറെ മൃഗങ്ങളെയും പക്ഷികളെയും ചിത്രീകരണത്തിന് ഉള്‍പ്പെടുത്തിയെന്നു ചൂണ്ടികാട്ടി സെന്‍സര്‍ ബോര്‍ഡ് നടപടികള്‍ വൈകിക്കുന്നതിനെ തുടര്‍ന്നാണ് വിജയും ചിത്രത്തിന്റെ സംവിധായകന്‍ ആറ്റ്‌ലിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ദീപാവലി റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് കാര്യങ്ങളാകെ തകിടം മറിച്ചു. ചെന്നൈ ഗ്രീംസ് വേ റോഡിലുള്ള മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ചര്‍ച്ചയ്ക്ക് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കടമ്പൂര്‍ രാജുവും എത്തിയിരുന്നു.സിനിമാ ടിക്കറ്റുകളുടെ നികുതി കുറച്ച നടപടിയില്‍ വിജയ് നന്ദി അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു.

INDIANEWS24.COM Movies

Leave a Reply