ന്യൂഡല്‍ഹി: വിജയ് ഡയലോഗുകളില്‍ പ്രതിഷേധിച്ച ബി ജെ പിക്ക് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും തീവ്രമായ ആവിഷ്കാരമാണ് സിനിമ. അതില്‍ ഇടപെട്ട് ആ ജനതയുടെ സ്വത്വത്തേയും അഭിമാനത്തേയും വെല്ലുവിളിക്കരുതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മെര്‍സലില്‍ വിജയ് പറയുന്ന ഡയലോഗിലൂടെ കേന്ദ്രത്തിനോടുള്ള പ്രതിഷേധം വ്യക്തമാകുന്നത് വാര്‍ത്തയായതിന് പിന്നാലെ ഇതിനെതിരെ ബി ജെ പി പ്രതിഷേധമുയര്‍ത്തിയിരുന്നു.
ജി എസ് ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെ പരാമര്‍ശിച്ചുകൊണ്ടുള്ള പുതിയ ചിത്രത്തിലെ ഡയലോഗുകളാണ് ബി ജെ പിയെ ചൊടിപ്പിച്ചത്. വിവാദ രംഗങ്ങള്‍ നീക്കംചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. കമല്‍ഹാസനും പാ രഞ്ജിത്തും അടക്കം നിരവധിപ്പേര്‍ ചിത്രത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.
INDIANEWS24.COM NEWDELHI