jio 800x100
jio 800x100
728-pixel-x-90
<< >>

മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി;ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരും.

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നു വരെ നീട്ടി. സമ്പൂർണ അടച്ചിടൽ 19 ദിവസം കൂടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരും. വ്യവസ്ഥകൾ ലംഘിച്ചാൽ ഇളവുകൾ പിൻവലിക്കും.

കൊറോണയ്ക്കെതിരായി നാം നടത്തുന്ന യുദ്ധം നല്ല രീതിയിൽ മുന്നോട്ട് പോകുകയാണ്. ഇതുവരെ നാം നടത്തിയ പോരാട്ടം വിജയിച്ചു.

 

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അടുത്ത ആഴ്ച ഏറെ നിർണായകമാണെന്നും മോദി പറഞ്ഞു. ഹോട്ട്സ്പോട്ടുകളിൽ കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്നും എന്നാൽ ഈ മാസം 20 ന് ശേഷം സാഹചര്യം വിലയിരുത്തി ആവശ്യസേവനങ്ങൾക്ക് ചില ഇളവുകൾ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

INDIANEWS24 NEW DELHI DESK

 

Leave a Reply