റമദാന് റിലീസുകളിലെ സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ് ജീത്തു ജോസഫിന്റെ പ്രിഥ്വി രാജ് ചിത്രം. വലിയ അവകാശവാദങ്ങളോ പ്രചരണകോലാഹലങ്ങളോ ഇല്ലാതെ റിലീസ് ചെയ്ത മെമ്മറീസ് സൂപ്പര്‍ ഹിറ്റിലേക്കു നീങ്ങുകയാണ്. മമ്മൂട്ടിയുടെ രഞ്ജിത്ത് ചിത്രമായ കടല്‍ കടന്നു ഒരു മാത്തുക്കുട്ടി , വിജയുടെ തലൈവാ , ഷാരുഖ് ചിത്രം ചെന്നൈ എക്സ്പ്രസ് , ലാല്‍ ജോസ് ചിത്രം , സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ബിഗ് പ്രോജക്ടുകളോട് മത്സരിച്ചു നേടിയ വിജയത്തിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും സംവിധായകനും തിരക്കഥാകൃത്തിനും അവകാശപ്പെട്ടതാണ്. പ്രിഥ്വിരാജിനു സെല്ലുലോയിഡിനും മുംബൈ പോലീസിനും തുടര്‍ച്ചയായി മൂന്നാംവിജയമാണ് മെമ്മറീസ് സമ്മാനിക്കുന്നത്. മമ്മി & മീ , മൈ ബോസ് എന്നീ ഹിറ്റ് ചിത്രങ്ങളില്‍നിന്നും ജീത്തു ജോസഫ് ഏറെ മുന്നോട്ട് പോയിരിക്കുന്നു. റമദാന് റിലീസുകളില്‍ മികച്ച അഭിപ്രായവും കളക്ഷനുമായി സമീര്‍ താഹിറിന്റെ ദുല്‍ക്കര്‍ ചിത്രം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി മുന്നേറുകയാണ്. കടല്‍ കടന്നു ഒരു മാത്തുക്കുട്ടി ഒരു പരിധി വരെ നിരാശപ്പെടുത്തി. അമിത പ്രതീക്ഷ ചിത്രത്തിന് വിനയായി എന്ന് വിലയിരുത്തപ്പെടുന്നു.