728-pixel-x-90-2-learn
728-pixel-x-90
<< >>

മെത്രാന്‍ കായല്‍ നികത്തരുതെന്ന് ഹൈക്കോടതി ഉത്തരവ്‌

കൊച്ചി:കുമരകത്തെ മെത്രാന്‍ കായല്‍ നികത്തി സ്വകാര്യ ടൂറിസം പദ്ധതിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ.നിലവിലെ സ്ഥിതി തുടരണമെന്ന് നിര്‍ദ്ദേശിച്ച കോടതി ഇവിടെ യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് താല്‍ക്കാലിക സ്റ്റേയിലൂടെ അറിയിച്ചു.പ്രദേശവാസിയായ എന്‍ കെ അലക്‌സാണ്ടര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

മെത്രാന്‍ കായലില്‍ തനിക്ക് 7 ഏക്കറിലധികം ഭൂമിയുണ്ടെന്നും 2008വരെ ഇവിടെ കൃഷി നടത്തിയിരുന്നെന്നുമാണ് കര്‍ഷകന്‍ കൂടിയായ ഹര്‍ജിക്കാരന്റെ വാദം.കൂടാതെ രാജ്യാന്തര തലത്തില്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലം കൂടിയാണ് സര്‍ക്കാര്‍ നികത്തിയെടുക്കാന്‍ തീരുമാനിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.

INDIANEWS24.COM Kochi

Leave a Reply