728-pixel-x-90-2-learn
728-pixel-x-90
<< >>

മെഡലുകള്‍ കൊയ്ത ഫെന്‍സിങ്ങ് തീര്‍ന്നു; കേരള പ്രതിഭകളില്‍ നിന്നും പിസ്‌തെ അകലുമോ

കൊച്ചി:ദേശീയ ഗെയിംസില്‍ കേരളം നിരവധി നേട്ടം കൊയ്ത ഇനമായിരുന്നു നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫെന്‍സിങ്ങ്.35-ാമത് ദേശീയ ഗെയിംസിന് തിരശീല വീഴുമ്പോള്‍ കേരളം പിരിയേണ്ടി വരുന്നത് ഫന്‍സിങ്ങിനായി ഇവിടെ ഒരുക്കിയ പിസ്‌തെകളോടാണ്.

ദേശീയ നിലവാരം പുലര്‍ത്തിയ ഫെന്‍സിങ്ങ് മത്സരങ്ങള്‍ക്കായി കണ്‍വെന്‍ഷന്‍ സെന്ററില്‍ പത്ത് പിസ്‌തെകളാണ് തയ്യാറാക്കിയിരുന്നത്. ഫെന്‍സിങ്ങ് മത്സരത്തില്‍ കളിക്കാര്‍ നില്‍ക്കുന്ന പ്രത്യേകതരം ലോഹത്തട്ടാണ് പിസ്‌തെകള്‍.ദേശീയ ഗെയിംസിനായി ഇവ pisteനെടുമ്പാശേരിയില്‍ എത്തിച്ചത് ഇറ്റലിയില്‍ നിന്നാണ്.ഇവ ലോകോത്തര നിലവാരം പുലര്‍ത്തുന്നവ കൂടിയാണ്.ഇത്തരം ഒരു പിസ്‌തെക്ക് ഏകദേശം അഞ്ച് ലക്ഷം രൂപയാണ് ചെലവ്.ഈ പിസ്‌തെകള്‍ കേരളത്തിന്റെ ഫെന്‍സിങ്ങ് പരിശീലകരെയും വിദ്യാര്‍ത്ഥികളെയും കുറച്ചൊന്നുമല്ല മോഹിപ്പിക്കുന്നത്.

മത്സരങ്ങളില്‍ ഏറെ സ്വര്‍ണങ്ങള്‍ വാള്‍ത്തുമ്പില്‍ വീഴ്ത്തിയ കേരള താരങ്ങള്‍ക്ക് പരിശീലനത്തിന് ഈ പിസ്‌തെകള്‍ ലഭിച്ചാല്‍ അത് കേരളത്തിലെ ഫെന്‍സിങ്ങ് മികവിന് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. മത്സരങ്ങള്‍ക്ക് ശേഷം ദേശീയഗെയിംസ് സെക്രട്ടേറിയേറ്റില്‍ ഔപചാരികമായി ഏല്‍പ്പിക്കപ്പെടുന്ന പിസ്‌തെകള്‍ ആതിഥേയരായ കേരളത്തിന് ചിലതെങ്കിലും അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് താരങ്ങള്‍.

INDIANEWS24 KOCHI

Leave a Reply