728-pixel-x-90-2-learn
728-pixel-x-90
<< >>

മെട്രോ ഗതാഗത കുരുക്കിനെതിരെ സി പി എം ന്റെ ജനകീയ മാർച്ച്

കൊച്ചി നഗരത്തില്‍ കൊച്ചി  മെട്രോ നിർമാണം നടക്കുന്ന മേഖലയിലെ ഗതാഗത കുരുക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു സി പി എം ന്റെ നേതൃത്വത്തിൽ കെ എം ആർ എൽ ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി .ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെ നിർമ്മാണം നടക്കുന്ന മെട്രോ ലൈൻ നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ പ്രധാന പണി ആരംഭിച്ചപ്പോഴാണ് ഗതാഗത കുരുക്ക് അഴിയാക്കുരുക്ക് ആയി മാറിയത് .മണിക്കൂറുകൾ നീണ്ട ക്യൂ ആണ് രാവിലെ മുതൽ കണ്ടു തുടങ്ങുന്നത് .പല വ്യാപാര സ്ഥാപനങ്ങലും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.ഗതാഗത കുരുക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി സംഘടനകൾ അടുത്ത ദിവസങ്ങൾ മുതൽ സമരത്തിന്‌ ഇറങ്ങുകയാണ്.

മെട്രോയുടെ പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പ്രതീക്ഷിച്ച ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല.ലുലു മാള്‍ പ്രവര്‍ത്തനമാരംഭിച്ചശേഷം ഇടപ്പള്ളി-പാലാരിവട്ടം മേഘലയില്‍ വിശിഷ്യ അവധി ദിനങ്ങളിള്‍ അഭൂതപൂര്‍വമായ ഗതാഗതതടസ്സമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.ഇടപ്പള്ളി-പാലാരിവട്ടം-വൈറ്റില തുടങ്ങിയ നഗര സിരാകേന്ദ്രങ്ങളില്‍ അടിയന്തിരമായി ഫ്ലൈ ഓവര്‍ പണിഞ്ഞാല്‍ ഒരു പരിധി വരെ ഗതാഗതകുരുക്കിന് പരിഹാരമാകും എന്നാണു കരുതപ്പെടുന്നത്.

INDIANEWS24 KOCHI

 

One Response to മെട്രോ ഗതാഗത കുരുക്കിനെതിരെ സി പി എം ന്റെ ജനകീയ മാർച്ച്

  1. Renju Reply

    May 7, 2014 at 8:20 PM

    ithu enthu janakeeya march anu… kooninmel kuru pole block koottane itharam marchukal kondu sadhikkoo.. ithilonnum oru athmarthathayumilla…

Leave a Reply