728-pixel-x-90-2-learn
728-pixel-x-90
<< >>

മെച്ചപ്പെട്ട മൊബൈൽ ഇന്റർനെറ്റ് വേഗതയുമായി ബി.എസ്.എൻ.എല്‍.

കൊച്ചി:   കേരളത്തിലെ ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിന് വേണ്ടി മാത്രമായി പുതിയ നോക്കിയ ജി.ജി.എസ്.എൻ (GGSN – Gateway GPRS Serving Node ) കൊച്ചി പനമ്പിള്ളി നഗർ എക്സ്ചേഞ്ചിൽ പ്രവർത്തിച്ചു തുടങ്ങി. കേരളത്തിലെ മൊബൈൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഡേറ്റ സ്പീഡും സേവന അനുഭൂതിയും പ്രദാനം ചെയ്യാൻ കഴിയുന്ന  ഈ സാങ്കേതിക സംവിധാനത്തിന്റെ  ഔപചാരിക ഉദ്ഘാടനം ഇന്ന് (ജൂൺ 18 തിങ്കളാഴ്ച) കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ബി.എസ്.എൻ.ലിന്റെ മൊബൈൽ സേവന വിഭാഗത്തിന്റെ ഡയറക്ടർ ശ്രീ. ആർ. കെ. മിത്തൽ കേരള ചീഫ് ജനറൽ മാനേജർ ഡോ. പി. റ്റി. മാത്യുവിന്റെ സാന്നിധ്യത്തിൽ  നിർവഹിച്ചു. ചെന്നൈയിലുള്ള ജി.ജി.എസ്.എൻ സംവിധാനമായിരുന്നു ഇത് വരെ ദക്ഷിണേന്ത്യ മൊത്തമുള്ള മൊബൈൽ ഡാറ്റ കൈകാര്യം ചെയ്തിരുന്നത്.
വേൾഡ് കപ്പ് ഫുട്ബോൾ ഉൾപ്പടെയുള്ള വീഡിയോ സ്ട്രീമിംഗ്, ഹൈ സ്പീഡ് ഡേറ്റ, ലൈവ് ഗെയിമിംഗ് തുടങ്ങിയ സേവനങ്ങൾ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന   ഈ സംവിധാനം 4G സാങ്കേതിക വിദ്യയുടെ VOLTE ഉൾപ്പടെയുള്ള ആധുനിക പ്രത്യേകതകൾ ഉൾക്കൊണ്ടിട്ടുള്ളതാണ്. കേരളത്തിലെ നിലവിലുള്ളതും വർദ്ധിച്ചു കൊണ്ടിരിക്കുന്നതുമായ മൊബൈൽ ഡേറ്റ ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ കെല്പുള്ള ഈ സംവിധാനം നിലവിൽ വന്നത് വഴി കേരളത്തിന് സ്വന്തമായി ഇങ്ങനെ ഉള്ള സംവിധാനം വേണമെന്നുള്ള  ദീർഘനാളായുള്ള  ആവശ്യമാണ് സഫലീകൃതമായിരിക്കുന്നത്.
കേരളത്തിൽ മൊബൈൽ നെറ്റ്‌വർക്ക് വികസനത്തിൻറെ ഭാഗമായി പുതിയ 2600 മൊബൈൽ ബി.ടി.എസുകൾ (BTS) ഉൾപ്പടെയുള്ള 250 കോടി രൂപയുടെ ഉപകരണങ്ങൾ ബി.എസ്.എൻ.എൽ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ.പി.ടി. മാത്യു അറിയിച്ചു.രണ്ടു മാസത്തിനുള്ളിൽ ഇതു പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ മൊബൈൽ കവറേജും ഡാറ്റ വേഗതയും ഏറെ മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.bsnl
JITHESH DAMODAR INDIANEWS24

Leave a Reply