തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷന്,കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്,കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി എന്നിവ സംയുക്തമായി എറണാകുളം ജില്ലയിലെ കുസാറ്റ് ക്യാമ്പസില്‍ മെഗാ തൊഴില്‍ മേള കരിയര്‍ എക്സ്പോ 2019 സംഘടിപ്പിക്കുന്നു. നൂറിലധികം തൊഴില്‍ ദാതാക്കളും പതിനായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം 22ന് കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫ. ആര്. ശശിധരന് ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.ബിജു അദ്ധ്യക്ഷത വഹിക്കും.കേരള സംസ്ഥാന യുവജന കമ്മീഷന് ചെയര്‍ പേഴ്സണ്‍ ചിന്താജെറോം മുഖ്യപ്രഭാഷണം നടത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് +91 7356357770, 7356357776 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.