728-pixel-x-90-2-learn
728-pixel-x-90
<< >>

മെക്‌സിക്കോ ഭൂചലനം; മരണം 140 കവിഞ്ഞു

മെക്‌സിക്കോ സിറ്റി: ശക്തമായ ഭൂചലനം നേരിട്ട മെക്‌സിക്കോയില്‍ മരണം 140 കവിഞ്ഞു. മെക്‌സിക്കോയുടെ തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റി ഉള്‍പ്പെടുന്ന പ്രദേശമായ സെന്ട്രല്‍ മെക്‌സിക്കോയിലാണ് ദുരന്തമുണ്ടായത്.പ്രാദേശിക സമയം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടമുണ്ടായത് (ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.45).

149 പേര്‍ മരിച്ചെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍. സ്‌കൂള്‍ കെട്ടിടം ഉള്‍പ്പെട തകര്‍ന്ന അപകടത്തില്‍ മരിച്ചവരില്‍ 21 കുട്ടികളെങ്കിലും ഉള്‍പ്പെട്ടിരിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം സെന്‍ട്രല്‍ മെക്‌സിക്കോയിലെ മൂന്ന് സ്‌റ്റേറ്റുകളെയാണ് ബാധിച്ചിരിക്കുന്നത്.മെക്‌സിക്കോ സ്‌റ്റേറ്റ്, പ്യൂബ്ല, മോറിലോസ് എന്നീ സ്‌റ്റേറ്റുകള്‍ ചേര്‍ന്ന സെന്ട്രല്‍ മെക്‌സിക്കോയിലാണ് ഭൂചലനം നേരിട്ടിരിക്കുന്നത്. ഇതേവരെയുള്ള തിരച്ചിലനുസരിച്ച് മോറിലോസ് സ്‌റ്റേറ്റിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിട്ടുള്ളത്(55 പേര്‍). പ്യൂബ്ലയില്‍ 32ഉം മെക്‌സിക്കോ സ്‌റ്റേറ്റില്‍ പത്തും പേര്‍ മരിച്ചു. ഗ്യുവെറോയില്‍ മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് സെന്ട്രല്‍ മെക്‌സിക്കോയിലാകെ രണ്ട് ദശലക്ഷത്തോളം പേര്‍ വ്യൂദ്യുതി, ഫോണ്‍ കണക്ഷനുകളൊന്നുമില്ലാത്ത അവസ്ഥയിലാണ്. വാതക ഇന്ധന സംവിധാനങ്ങള്‍ക്ക് ചോര്‍ച്ച സംഭവിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ ആരും തന്നെ തീ കൊളുത്തുവാനോ മറ്റോ ശ്രമിക്കരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

INDIANEWS24.COM Mexico City

Leave a Reply