728-pixel-x-90-2-learn
728-pixel-x-90
<< >>

മൂവാറ്റുപുഴയില്‍ വാഹനാപകടം: മകളെ അയര്‍ലണ്ടിലേക്ക് യാത്രയാക്കാന്‍ പുറപ്പെട്ട അച്ഛന്‍ മരിച്ചു

മൂവാറ്റുപുഴയിലെ മണ്ണൂരിനടുത്ത് നടന്ന വാഹനാപകടത്തില്‍ രണ്ടു കോട്ടയം സ്വദേശികള്‍ മരിച്ചു.മംഗലാപുരത്ത് നിന്നും  മീന്‍ കയറ്റി വന്ന ലോറി കാറില്‍ ഇടിച്ചാണ് അപകടം. കോട്ടയം കിടങ്ങൂര്‍ കൂടല്ലൂര്‍ പതിയില്‍ വീട്ടില്‍ ജോര്‍ജ്ജ് മാത്യു (34) കോട്ടയം വാകത്താനം ഡേവിഡ് വില്ലയില്‍ തോമസ്‌(65) എന്നിവരാണ്‌ മരിച്ചത്‌.

ജോര്‍ജ്ജ് മാത്യു സഞ്ചരിച്ചിരുന്ന കാറിലാണ് ലോറി ആദ്യം ഇടിച്ചത്‌.നിയന്ത്രണം വിട്ട ലോറി പിന്നീടു ജോസഫ്‌ സഞ്ചരിച്ചിരുന്ന കാറിലും ഇടിക്കുകയായിരുന്നു.

രണ്ട് കാറുകളിലുമായി സഞ്ചരിച്ചിരുന്ന ഏഴ് പേര്‍ക്ക് പരിക്ക് ഉണ്ട്.ജോര്‍ജ്ജ് മാത്യുവും കുടുബവും  നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്‌ യാത്ര ചെയ്യുകയായിരുന്നു.അയര്‍ലണ്ടില്‍ നേഴ്സായി ജോലി കിട്ടിയ നിമിഷാ ജോര്‍ജ്ജ് എന്ന യുവതിയുടെ ബന്ധുക്കളാണ് അപകടത്തില്‍ മരിച്ചത്.നിമിഷാ ജോര്‍ജ്ജിനെ യാത്രയാക്കാന്‍ പുറപ്പെട്ടതായിരുന്നു ബന്ധുക്കള്‍.

Leave a Reply