jio 800x100
jio 800x100
728-pixel-x-90
<< >>

മൂര്‍ഖന്റെ കടിയേറ്റ് കടുവ ചത്തു

ഇന്‍ഡോര്‍:മൃഗശാലയില്‍ കൂട്ടിലടച്ചിരുന്ന വെള്ളക്കടുവയും മൂര്‍ഖന്‍ പാമ്പും ഏറ്റുമുട്ടി.മൂര്‍ഖന്റെ കടിയേറ്റ കടുവ ചത്തു.കടുവയുടെ ആക്രമണത്തില്‍ പാമ്പിന് സാരമായി പരുക്കേറ്റു.

ഇന്‍ഡോറിലെ കമലാ നെഹ്രു മഗശാലയിലാണ് സംഭവം.ശനിയാഴ്ച്ച രാവിലെ മൃഗശാലയിലെ സൂക്ഷിപ്പുകാര്‍ കൂട്ടിലെത്തിയപ്പോഴാണ് കടുവ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചത്തതായി വ്യക്തമായി.ഇതിനടുത്ത് നഖവും മറ്റും കൊണ്ട മുറിവുകളുമായി മൂര്‍ഖന്‍ അവശ നിലയില്‍ കിടക്കുന്നുണ്ടായിരുന്നു.

കടുവയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ നിന്നും പാമ്പുകടിയേറ്റാണ് ചത്തതെന്നു വ്യക്തമായി.മൂന്നു വയസുള്ള രാജന്‍ എന്ന കടുവയെ ഏതാനും ദിവസംമുമ്പ് മാത്രമാണ് ഭിലായിയില്‍നിന്ന് ഇന്‍ഡോറില്‍ കൊണ്ടുവന്നത്.

INDIANEWS24 INDORE

Leave a Reply