jio 800x100
jio 800x100
728-pixel-x-90
<< >>

മൂന്ന് മാസത്തിനിടെ ഗംഗയില്‍ ഒഴുകിയെത്തിയത് നൂറിലധികം മൃതശരീരങ്ങള്‍

കാണ്‍പൂര്‍:ഇക്കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ഇന്ത്യയിലെ പുണ്യനദികളിലൊന്നായി വിശേഷിപ്പിക്കുന്ന ഗംഗയില്‍ 108 മൃതദേഹങ്ങള്‍ ഒഴുകിയെത്തി.ഗംഗാനദിയില്‍ സംസ്‌കരിക്കുന്നത് ആചാര പ്രകാരം പുണ്യമായി കരുതുന്നു.എന്നാല്‍ ഇത്രയും വലിയ തോതില്‍ മൃതദേഹങ്ങള്‍ അടിഞ്ഞു കൂടുന്നതിനെ പറ്റി അന്വേഷണം വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാണ്‍പൂരിനും ഉന്നാവോയ്ക്കും ഇടയിലുള്ള പരിയാര്‍ ഘട്ടിലാണ് മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ ഒഴുകിയെത്തുന്നത്.ഇവ തെരുവ് നായ്ക്കളും പക്ഷികളും ഭക്ഷണമാക്കാറാണ് പതിവെന്ന് പ്രദേശവാസികള്‍ പറയുന്നു.മോക്ഷപ്രാപ്തിക്കായി മൃതദേഹങ്ങള്‍ ഗംഗയില്‍ ഉപേക്ഷിക്കുന്ന പതിവുണ്ടെങ്കിലും അവയുടെ എണ്ണത്തിലുള്ള വര്‍ധനവനെ തുടര്‍ന്ന് കാണ്‍പൂരിലേയും ഉന്നാവോയിലെയും അധികൃതരാണ് അന്വേഷണം ആവശ്യപ്പെട്ടത്.കൂടാതെ മൃതദേഹങ്ങളില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരുക്കങ്ങളെല്ലാം നോക്കിക്കാണാന്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനെയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെയും അയച്ചിട്ടുണ്ട്.

ജലനിരപ്പ് കുറഞ്ഞതോടെയാണ് നദിയിലൂടെയെത്തുന്ന മൃതദേഹങ്ങള്‍ ഇവിടെ അടിയുന്നതെന്നും ജെ സി ബി ഉപയോഗിച്ച് വലിയ കുഴികളുണ്ടാക്കി അവ ഇവിടെ സംസ്‌ക്കരിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബുധനാഴ്ച നടക്കാനിരിക്കുന്ന മകര സംക്രാന്തി ഉത്സവത്തിന് മുമ്പേ മൃതശരീരങ്ങള്‍ സംസ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഗംഗ പ്രദൂഷണ്‍ മുക്തി അഭിയാന്റെ ദേശീയ കണ്‍വീനര്‍ രാംജി ത്രിപതി നദീതീരത്ത് ധര്‍ണ നടത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ തീരുമാനമെടുത്തത്. അഴുകിയ മൃതദേഹങ്ങള്‍ വഴിയുണ്ടാകുന്ന ജല മലിനീകരണം തടയാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് വേണ്ട നടപടികളെടുക്കണമെന്നും രാംജി ത്രിപതി ആവശ്യപ്പെട്ടിട്ടുണ്ട്.

INDIANEWS24 KANPUR

Leave a Reply