728-pixel-x-90-2-learn
728-pixel-x-90
<< >>

മൂന്ന് ദിവസത്തെ കാത്തിരിപ്പ്, തൊണ്ടിമുതല്‍ പുറത്ത്‌

കോഴിക്കോട്: വിദേശത്ത്‌ നിന്നും വയറിനുള്ളില്‍ സ്വര്‍ണ്ണം ഒളിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരനില്‍ നിന്നും മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തെടുത്തു.കോഴിക്കോട് വിമാനത്തില്‍ പിടികൂടിയ ആളില്‍ നിന്നും ഏഴ് സ്വര്‍ണ്ണ ഉരുളകളാണ് കണ്ടെടുക്കാനായത്.

തിങ്കളാഴ്ച്ച രാത്രി അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കൊടുവള്ളി സ്വദേശിയെ പരിശോധിച്ചപ്പോള്‍ സംശയം തോന്നുകയായിരുന്നു.വയറിനകത്ത് ലോഹങ്ങളുള്ളതായി തെളിഞ്ഞു. ഇത് സ്വര്‍ണ്ണമാകുമെന്ന നിഗമനത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വിമാനത്താവളത്തിലെ ആശുപത്രിയിലും കൊണ്ടോട്ടിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ലോഹങ്ങള്‍ പുറത്തെടുക്കാനായില്ല.

ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ അത്യാഹിത വിഭാഗത്തില്‍ പ്രത്യേക ശുചിമുറിയൊരുക്കി തൊണ്ടി മുതല്‍ പുറത്തെടുക്കുകയായിരുന്നു.

INDIANEWS24.COM Kozhikode

Leave a Reply