jio horizontal
728-pixel-x-90
<< >>

മൂന്നാര്‍ കൈയ്യേറ്റം: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടല്‍

ന്യൂഡല്‍ഹി:മൂന്നാറിലെ അനധികൃത ഭൂമി കൈയ്യേറ്റം ദേശീയ പ്രശ്‌നമായി മാറുന്നു.മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മൂന്നാറിലെ ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു.

ഇടുക്കി ജില്ലാ കളക്ടര്‍ക്കും വനംവകുപ്പിനും ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു.അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനവും നിയമവിരുദ്ധമായ ഖനനവും മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ദേശീയ ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കൈയ്യേറ്റം ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.ഇതിനിടെ കേന്ദ്രമന്ത്രി സി ആര്‍ ചൗധരി ഇവിടം സന്ദര്‍ശിച്ച് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply