728-pixel-x-90-2-learn
728-pixel-x-90
<< >>

മൂന്നാമത് ” വിപ്ര” അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള നാളെ ഇടപ്പള്ളി പത്തടിപ്പാലം കേരള മ്യൂസിയത്തിൽ അരങ്ങേറും

കൊച്ചി : മൂന്നാമത് ” വിപ്ര” അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള നാളെ ഒക്ടോബർ 5 ശനിയാഴ്ച ഇടപ്പള്ളി പത്തടിപ്പാലം കേരള മ്യൂസിയത്തിലെ രോഹിണി ഹാളിൽ അരങ്ങേറും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ദിൻജിത്ത് അയ്യത്താനാണ് ഫെസ്റ്റിവൽ ഡയറക്ടർ. മൂന്നു വർഷങ്ങൾക്ക് മുമ്പ് കീ ഫ്രയിംസ് അനിമേഷൻസിന്റെ നേതൃത്വത്തിൽ ഉടലെടുത്ത ചലച്ചിത്ര കൂട്ടായ്‌മയാണ് വിപ്ര ചലച്ചിത്ര മേളയ്ക്ക് രൂപം നൽകിയത്. നാൽപ്പത് ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനെത്തിയത്.അതിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത പതിനഞ്ച് ചിത്രങ്ങളാണ് മേളയിൽ നാളെ പ്രദർശിപ്പിക്കുന്നത്.

പ്രശസ്ത ചലച്ചിത്ര സംവിധായകരായ ശ്രീകാന്ത് മുരളി,എം.മോഹനൻ,ബേസിൽ ജോസഫ് എന്നിവരുൾപ്പെട്ട ജൂറിയാണ് മികച്ച സിനിമകളെയും പ്രവർത്തകരെയും തെരഞ്ഞെടുക്കുക.

മികച്ച ചിത്രം,സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ,നടി, ഛായാഗ്രഹണം,കലാസംവിധാനം, സംഗീതം,ശബ്ദ ലേഖനം, ബാലതാരം,പ്രത്യേക ജൂറി അവാർഡ് തുടങ്ങി പതിനഞ്ച് പുരസ്‌ക്കാരങ്ങളാണ് മേളയിൽ നൽകുക.വൈകുന്നേരം അഞ്ച് മുതൽ ഏഴ് മണി വരെ നടക്കുന്ന സമാപന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ രാവിലെ 8.30 മുതൽ പ്രദർശിപ്പിക്കും.സിനിമ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരുമായുള്ള സംവാദങ്ങൾ വിപ്രയുടെ സവിശേഷതയായിരിക്കും എന്നു സംഘാടകർ അറിയിച്ചു.മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
INDIANEWS24 Movie Desk

Leave a Reply