jio 800x100
jio 800x100
728-pixel-x-90
<< >>

മൂത്രം കുടിച്ചും പ്രതിഷേധം; തമിഴ് കര്‍ഷകരുടെ സമരം കടുപ്പത്തിലേക്ക്‌

ന്യൂഡല്‍ഹി:കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാട്ടിലെ കര്‍ഷകരുടെ സമരം കൂടുതല്‍ കടുപ്പത്തിലേക്ക്.ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്തിവരുന്ന സമരത്തില്‍ കര്‍ഷകര്‍ അവരവരുടെ മൂത്രം കുപ്പികളിലാക്കി കുടിക്കുവാന്‍ തുടങ്ങി.ഇനിയും തങ്ങളെ അവഗണിക്കുകയാണെങ്കില്‍ മലം ഭക്ഷിച്ച് പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.

തങ്ങളെ അറസ്റ്റ് ചെയ്താലും സമരം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.കുടിക്കാനുള്ള വെള്ളമില്ല.പ്രധാനമന്ത്രി ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിക്കുകയാണ്.അതിനാലാണ് മൂത്രം കുടിച്ച് ദാഹം തീര്‍ത്ത് പ്രതിഷേധിക്കുന്നത്.നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവേഴ്‌സ് ലിങ്കിംഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി അയ്യക്കണ്ണ് അറിയിച്ചു.

സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രി തങ്ങളെ കാണാന്‍ കൂട്ടാക്കുന്നില്ലെന്ന് അറിയിച്ച് രാഷ്ട്രപതി ഭവനിലേക്കുള്ള റോഡില്‍ സമരക്കാര്‍ നഗ്നരായി പ്രതിഷേധം നടത്തിയിരുന്നു.തലയോട്ടിയണിഞ്ഞും എലിയെ ഭക്ഷിച്ചും കൂടുതല്‍ കടുത്ത സമരരീതികള്‍ പരീക്ഷിച്ചെങ്കിലും തമിഴരുമായി പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. കാലാവസ്ഥയെ തുടര്‍ന്നുള്ള വ്യാപക കൃഷിനാശത്തില്‍ സര്‍വ്വവും നശിച്ച തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഒരുമാസത്തിലധികമായി ജന്തര്‍മന്ദിറില്‍ സമരം നടത്തിവരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply