728-pixel-x-90-2-learn
728-pixel-x-90
<< >>

മൂണ്‍ലൈറ്റ് മികച്ച ഓസ്‌കര്‍ ചിത്രം, ലാ ലാ ലാന്‍ഡിന് ആറ് അവാര്‍ഡുകള്‍

ലോസ് ആഞ്ചല്‍സ്:ബാറി ജെക്കിന്‍സ് സംവിധാനം ചെയ്ത മൂണ്‍ ലൈറ്റ് എന്ന ചിത്രത്തിന് ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡ്.സംഗീതം പ്രമേയമായ ചിത്രം ലാ ലാ ലാന്‍ഡ് മികച്ച സംവിധാനത്തിന് ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങള്‍ നേടി.ഇതിനെ മികച്ച ചിത്രമായി ആദ്യം അവതാരകന്‍ തെറ്റായി പ്രഖ്യാപിച്ചത് ഓസ്‌കാര്‍ വേദിയില്‍ ഏറെ നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി.

89-ാം ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹമായ മികച്ച ചിത്രം ലാ ലാ ലാന്‍ഡ് എന്ന്‌ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ക്കുള്ള മറ്റ് പുരസ്‌കാരങ്ങള്‍ നല്‍കി.ഇതിനു ശേഷമാണ് സംഘാടകര്‍ തിരുത്തുമായെത്തി മൂണ്‍ ലൈറ്റ് ആണ് മികച്ച ചിത്രമെന്ന് അറിയിച്ചത്.മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ എമ്മ സ്‌റ്റോണിന്റെ പേരുള്ള കാര്‍ഡ് നല്‍കിയതു കൊണ്ടാണ് ആദ്യം തെറ്റായി പ്രഖ്യാപനം നടത്തിയതെന്ന് അവതാരകന്‍ അറിയിച്ചു.മാഞ്ചസ്റ്റര്‍ ബൈ ദ സീയിലെ അഭിനയത്തിന് കെയ്‌സി അഫ്‌ളെക്കിനെ മികച്ച നടനായി തിരഞ്ഞെടുത്തു.

ലാലാലാന്‍ഡിന്റെ സംവിധായകന്‍ ഡേമിയന്‍ ഷെസലാണ് മികച്ച സംവിധായകന്‍. ലീനസ് സാന്റ് ഗ്രിന്നിനാണ് ഛായഗ്രാഹണത്തിനുള്ള പുരസ്‌കാരം. ജസ്റ്റിന്‍ ഹുവിറ്റ്‌സിനാണ് ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരം. മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്‌കാരം ഓസ്‌കറിന്റെ ചരിത്രത്തിലാദ്യമായി വെള്ളക്കാരല്ലാത്ത നടീനടന്‍മാര്‍ സ്വന്തമാക്കിയെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. മൂണ്‍ലൈറ്റിലെ അഭിനയത്തിന് പ്രമുഖ അമേരിക്കന്‍ നടന്‍ മഹേര്‍ഷല അലി മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു.വയോള ഡേവിസ് ആണ് മികച്ച സഹനടി. ഫെന്‍സസിലെ അഭിനയത്തിനാണ് പുരസ്‌കാരം.

മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്!കാരം ദ ജംഗിള്‍ ബുക്ക് നേടി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്!കര്‍ ഇറാനിയന്‍ ചിത്രമായ ദ സെയില്‍സ്മാന്‍ നേടി.മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം പൈപ്പര്‍ . സൂട്ടോപ്പിയയാണ് മികച്ച ആനിമേഷന്‍ ചിത്രം ഫീച്ചര്‍ ചിത്രം.

മികച്ച ചമയം, കേശാലങ്കാരം വിഭാഗത്തില്‍ അമേരിക്കന്‍ സൂപ്പര്‍ ഹീറോ ചിത്രം സൂയിസൈഡ് സ്‌ക്വാഡ് ഓസ്‌കാര്‍ പുരസ്‌കാരം നേടി. ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്റ് വേര്‍ ടു ഫൈന്‍ഡ് ദെം എന്ന ചിത്രത്തിനാണ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം അഭയാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.ഒ ജെ മെയ്ഡ് ഇന്‍ അമേരിക്കക്കാണ് മികച്ച ഫീച്ചര്‍ ഡോക്യുമെന്ററി വിഭാഗത്തിലെ ഓസ്‌കാരം പുരസ്‌കാരം ലഭിച്ചത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ അറൈവല്‍ ശബ്ദ സംയോജനത്തിനുള്ള പുരസ്‌കാരവും ഹാക്‌സോ റിഡ്ജ്, മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

അടുത്തിടെ അന്തരിച്ച ഇന്ത്യന്‍ നടന്‍ ഓംപുരിയെ ഓസ്‌കര്‍ വേദിയില്‍ ആദരിച്ചു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാധ്യമനയങ്ങളെ പരിഹസിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് അവതാരകന്‍ തുടക്കമിട്ടത്.സമാപനത്തിനിടയിലം ഇത് തുടര്‍ന്നു.

INDIANEWS24.COM Movies

Leave a Reply