728-pixel-x-90-2-learn
728-pixel-x-90
<< >>

മൂടല്‍ മഞ്ഞ് കനത്തു; അബുദാബിയിലെ വിമാനസര്‍വീസുകള്‍ മുടങ്ങി

അബുദാബി: തുടര്‍ച്ചയായ രണ്ടാം ദിവസവും അബുദാബിയിലെ വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചു. കേരളത്തിലേക്കുള്ളത് ഉള്‍പ്പെടെ വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കുകയും വൈകുകയും ചെയ്തു.

കനത്ത മൂടല്‍മഞ്ഞുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള സര്‍വീസുകളാണു റദ്ദാക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തത്. ഇത്തിഹാദ് എയര്‍വേയ്‌സ്, ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിലെ ഒട്ടേറെ യാത്രക്കാരും ഇതോടെ ദുരിതത്തിലായി. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ളത് കൂടാതെ ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വ്വീസിനെയും ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ ചിലവഴിക്കേണ്ടിവന്നവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും അധികൃതര്‍ ഒരുക്കി. എല്ലാവര്‍ക്കും ഈ സൗകര്യം ലഭിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

അബുദാബിയിലെ കടുത്ത മൂടല്‍മഞ്ഞ് ഇന്നും നാളെയും കൂടി ഇതേ നിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഇവിടെ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് റോഡ് ഗതാഗതം നടത്തുന്നവരോടും കനത്ത ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply