728-pixel-x-90-2-learn
728-pixel-x-90
<< >>

മൂടല്‍മഞ്ഞ്: ബ്രിട്ടനില്‍ തിങ്കളാഴ്ച്ച റദ്ദാക്കിയത് 200 ഓളം ഫ്‌ളൈറ്റുകള്‍

ലണ്ടന്‍:കനത്ത മൂടല്‍മഞ്ഞ് കാരണം ബ്രിട്ടനിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഇന്ന് റദ്ദാക്കിയത് 200 ഓളം ഫ്‌ളൈറ്റുകള്‍.ഇവിടെനിന്നും വിവിധ ഇടങ്ങളിലേക്ക് പുറപ്പെടേണ്ട ആയിരക്കണക്കിനാളുകളാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്.

ലണ്ടന്‍ സിറ്റി, ഹീത്രോവ് വിമാനത്താവളങ്ങളിലെ സര്‍വ്വീസുകളാണ് റിദ്ദാക്കിയത്.കഴിഞ്ഞ രാത്രിയില്‍ ഊഷ്മാവ് മൈനസ് ആറ്‌ ഡിഗ്രി സെല്‍ഷ്യസില്‍ വരെയെത്തിയിരുന്നു.റണ്‍വേകളില്‍ നൂറ് മീറ്ററില്‍ താഴെയുള്ള അകലത്തിലെ കാഴ്ച്ചകള്‍ പോലും വ്യക്താമാകാതെ വന്നതോടെയാണ് വിമാനസര്‍വ്വീസുകള്‍ റ്ദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

വിമാനത്താവളങ്ങളിലേത് കൂടാതെ ഇവിടെ റോഡുകളിലും നഗരങ്ങളിലും വാഹനങ്ങളുടെ തിരക്ക് വളരെ കുറവായിരുന്നു.മൂടല്‍മഞ്ഞിനൊപ്പം റോഡുകള്‍ മഞ്ഞില്‍ പുതഞ്ഞുകിടന്നത് കാരണം പലരും വാഹനങ്ങളെടുക്കാന്‍ ആശങ്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

INDIANEWS24.COM London

Leave a Reply