ന്യൂഡൽഹി:മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമാണെന്നും അവസ്ഥ വഷളായതായും ഡൽഹിയിലെ ആർമി ഹോസ്പിറ്റൽ വൈകിട്ട് പുറത്തിറക്കിയ ബുള്ളറ്റിനിൽ അറിയിച്ചു.കഴിഞ്ഞദിവസം അദ്ദേഹം അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. പ്രണബിന്റെ ആരോഗ്യനില വഷളായെന്നും വെന്റിലേറ്ററിന്റെ സഹായത്താലാണു .കഴിയുന്നതെന്നും സൈനിക ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ 84കാരനായ പ്രണബിനു കോവിഡ് പോസിറ്റീവാണ്.പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജിയുമായി ഉപരാഷ്ട്രപതിഎം.വെങ്കയ്യ നായിഡു സംസാരിച്ചു.
INDIANEWS24 NEW DELHI DESK