ചെന്നൈ:മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ എന്ന തിരുനെല്ലൈ നാരായണ അയ്യർ ശേഷൻ അന്തരിച്ചു.ചെന്നൈയിലെ വസതിയിൽ ഞായറാഴ്ച ആയിരുന്നു അന്ത്യം.87 വയസ് ആയിരുന്നു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ജനാധിപത്യ വൽക്കരിക്കുന്നതിൽ ചരിത്രം സൃഷ്ടിച്ച ടി എൻ ശേഷൻ 1990ൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ് ചുമതലയേറ്റ നടപ്പിലാക്കിയ വിപ്ലവകരമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ഏറ്റവും വലിയ പൊതു ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്.
INDIANEWS24.COM Chennai Desk
Sketch by Hassan Kottepparambil