jio horizontal
728-pixel-x-90
<< >>

മുൻകൂർ ജാമ്യാപേക്ഷയുമായി നാദിർഷാ ഹൈക്കോടതിയിൽ;ആശുപത്രി വിട്ടാലുടന്‍ ചോദ്യം ചെയ്യാന്‍ പോലീസിന്റെ തീരുമാനം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി സംവിധായകൻ നാദിർഷാ ഹൈക്കോടതിയിൽ. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.തെറ്റായ കാര്യങ്ങള്‍ പറയാനാണ് പോലീസ് നിര്‍ബന്ധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷാ ജാമ്യാപേക്ഷയില്‍ കോടതിയ അറിയിച്ചു.കടുത്ത മാനസിക സമ്മര്‍ദ്ദമാണ് തനിക്ക് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും നാദിര്‍ഷാ പറയുന്നു.അതേസമയം, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്കു മാറ്റി. നെഞ്ചുവേദനയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് നാദിർഷാ.

നാദിര്‍ഷാ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും കൂടുതല്‍ വ്യക്തതക്ക് വേണ്ടി വീണ്ടും ചോദ്യം ചെയ്യാനായി ഇന്നലെ നാദിര്‍ഷായെ പോലീസ് വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയതിനെത്തുടര്‍ന്നു പോലീസിനു ചോദ്യം ചെയ്യാനായില്ല. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വീണ്ടുംചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. അപ്പുണ്ണിയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയമാക്കുമോ എന്ന് വെളിവായിട്ടില്ല.

INDIANEWS24 KOCHI DESK

Leave a Reply