തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാം സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതായി പരാതി. ഇയാളുടെ സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരന് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയിലാണ് നിഷാം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുന്നതായും ആരോപിച്ചിരിക്കുന്നത്.
മുഹമ്മദ് നിസാമിന്റെ ഉടമസ്ഥതയിലുളള കിംഗ് സ്പേസ് ബിള്‍ഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തില്‍ വര്‍ഷങ്ങളായി മാനേജരായി പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖരനെ ചൊവ്വാഴ്ച രണ്ടു തവണ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭാഷണത്തിനിടെ നിസാം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നുണ്ട്. ശബ്ദരേഖയുള്‍പ്പടെ നല്‍കിയിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
INDIANEWS24.COM TSR