jio 800x100
jio 800x100
728-pixel-x-90
<< >>

മുഹമ്മദ്‌ സാലി നിര്യാതനായി

തിരുവനന്തപുരം:വക്കം സാജൻ നിവാസിൽ എം എം സാലി നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന്  കൊട്ടിയം ഹോളി ക്രോസ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.75 വയസായിരുന്നു.

കേരള വാട്ടർ അതോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന്‌ ദീർഘകാലം ഗൾഫിൽ പ്രവാസ ജീവിതം നയിച്ചുവെങ്കിലും നാടും നാട്ടുകാരുമായി അഭേദ്യ ബന്ധം നിലനിർത്തിയിരുന്ന മുഹമ്മദ്‌  സാലി  വിപുലമായ ഒരു  സൗഹൃദ വലയത്തിന്റെ ഉടമയായിരുന്നു. യു എ ഇ യിലെ പ്രശസ്ത സ്ഥാപനമായ ഗ്രാന്റ് സ്റ്റോർസിലെ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന കാലത്ത് പലർക്കും ഒരു അത്താണിയായിരുന്നു സാലി.

അമീനയാണ് ഭാര്യ.പരേതയായ ഷാഹിന,ഷീന,ജീന, സാജൻ എന്നിവർ മക്കളാണ്.

കബറടക്കം വക്കം ജുമാ മസ്ജിദിൽ കോവിഡ്ന പ്രോട്ടോകോൾ പ്രകാരം നടന്നു.

INDIANEWS24 OBITUARY DESK

 

 

Leave a Reply