728-pixel-x-90-2-learn
728-pixel-x-90
<< >>

മുസ്ലിം തടവുകാരന് താടിവളര്‍ത്താം: യു എസ് സുപ്രീംകോടതി

വാഷിംങ്ടണ്‍:താടി വളര്‍ത്തിക്കൂടാത്ത അമേരിക്കന്‍ ജയിലില്‍ തവടുകാരില്‍ മുസ്ലിംകള്‍ക്ക് അല്‍പം താടിയാകാമെന്ന് രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവ്.നിയമ വിരുദ്ധമായി സാധനങ്ങള്‍ കടത്തുന്നത് തടയാനാണ് താടി വളര്‍ത്താന്‍ പാടില്ലെന്നനിയമം ജയിലിലുള്ളത്.എന്നാല്‍ ഇവിടെ ജയിലില്‍ കഴിയുന്ന ഒരു മുസ്ലിം തടവുകാരന്റെ പരാതിയെ തുടര്‍ന്നാണ് അമേരിക്കന്‍ സുപ്രീംകോടതി താടി വളര്‍ത്താന്‍ അനുമതി നല്‍കിയത്.

മതവിശ്വാസ പ്രകാരം പരാതിക്കാരനായ മുസ്ലിം തടവുകാരന് താടി വളര്‍ത്താമെന്നാണ് കോടതി ഉത്തരവിട്ടത്.ജയിലില്‍ കഴിയുന്ന മുസ്ലീം മതവിശ്വാസികള്‍ക്ക് താടി വളര്‍ത്താനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അര്‍കന്‍സാസ് ജയിലില്‍ കഴിയുന്ന ഗ്രിഗറി ഹോള്‍ട്ട് എന്ന അബ്ദുള്‍ മാലിക് മുഹമ്മദ് നല്‍കിയ കേസിലാണ് കോടതി വിധി.ജയിലിലെ നിയമമനുസരിച്ച് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തന്റെ താടി നിര്‍ബന്ധിച്ച് വടിച്ചു കളഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ പരാതി നല്‍കിയത്.മതവിശ്വാസത്തിന്റെ ഭാഗമായി അരയിഞ്ച് നീളത്തില്‍ തന്റെ താടി നിലനിര്‍ത്താന്‍ സമ്മതിക്കണമെന്നാണ് ഹോള്‍ട്ട് ആവശ്യപ്പെട്ടത്.

എന്നാല്‍ താടിവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തിയ ജയില്‍ അധികൃതരുടെ വാദം വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞു.അരയിഞ്ച് താടിയില്‍ ഒളിപ്പിക്കാവുന്നതിലും കൂടുതല്‍ സുരക്ഷിതമായി നിയമവിരുദ്ധമായ സാധനങ്ങള്‍ തലയിലോ വസ്ത്രത്തിലോ ഷൂവിലോ വച്ച് തടവുകാര്‍ക്ക് കടത്താനാകുമെന്നും അതിനായി തടവുകാരെ മൊട്ടയടിച്ച് നഗ്‌നരാക്കി ചെരുപ്പില്ലാതെ നടത്തേണ്ട ആവശ്യമില്ലെന്നും കോടതി പരിഹാസ രൂപേണ പറഞ്ഞു.

INDIANEWS24 WASHINGTON

Leave a Reply