728-pixel-x-90-2-learn
728-pixel-x-90
<< >>

മുസ്ലീംകള്‍ യഥാര്‍ത്ഥ രാജ്യ സ്‌നേഹികള്‍, തന്റെ പ്രസ്താവനയെ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു: മേജര്‍ രവി

ഇന്ത്യയിലെ മുസ്ലീംകളെ മോശമായി ചിത്രീകരിച്ചെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് സംവിധായകന്‍ മേജര്‍ രവി.പറയുന്ന കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ വളച്ചൊടിച്ച് ആവശ്യമില്ലാതെ സെന്‍സേഷണല്‍ ആക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ രാജ്യത്തിന് വേണ്ടി പോരാടിയ ധീരനായ ഒരു സൈനികനാണ്.തന്റെ സിനിമയിലൂടെയും ദേശസ്‌നേഹം പകര്‍ന്നുകൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുസ്ലിംകള്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളാണെന്ന് കാണിച്ചുകൊടുത്ത സിനിമയാണ് താന്‍ സംവിധാനം ചെയ്ത കുരുക്ഷേത്രയെന്നും മേജര്‍ രവി പറഞ്ഞു.ഒരു മതവിഭാഗത്തെയും ഒരിക്കലും മോശമായി ചിത്രീകരിച്ചിട്ടില്ല.

തന്റെ മനസ്സിനെ ഇത്രയേറെ വേദനിപ്പിച്ച വാര്‍ത്ത ഉണ്ടായിട്ടില്ലെന്നും മേജര്‍ രവി അറിയിച്ചു. തന്നെ മനപൂര്‍വം താറടിച്ചു കാണിക്കുന്ന തരത്തില്‍ തന്റെ പ്രസ്താവന വളച്ചൊടുച്ചതായി അദ്ദേഹം ആരോപിച്ചു.ഈ മാധ്യമത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സംവിധായകന്‍.

തന്റെ ആദ്യ ചിത്രമായ കീര്‍ത്തിചക്രയ്ക്ക് ഏറ്റവും അധികം കളക്ഷന്‍ ലഭിച്ചത് മലപ്പുറത്തും കോഴിക്കോട്ടുമായിരുന്നു.സിനിമ കണ്ടിറങ്ങിയ ഒരുപാട് കുടുംബങ്ങള്‍ തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.രണ്ടാമതായി ഇറങ്ങിയ കുരുക്ഷേത്രയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.ചില മാധ്യമങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഒരുമതവിഭാഗത്തെയും മോശമായി കാണുന്നില്ല.എല്ലാവരും ഇന്ത്യാക്കാരാണെന്ന് വിശ്വസിക്കുന്ന ഒരു പൗരനാണ് താനെന്നും മേജര്‍ രവി പറഞ്ഞു.

INDIANEWS24.COM MOVIES

Leave a Reply