728-pixel-x-90-2-learn
728-pixel-x-90
<< >>

മുസിരിസ് ഖനനം: കണ്ടെടുത്ത അസ്ഥികൂടം അഞ്ഞൂറ് വര്‍ഷം പഴക്കമുള്ളത്‌

കൊച്ചി:മുസിരീസ് പൈതൃക നഗരത്തില്‍ നടത്തിവരുന്ന ഖനനത്തില്‍ നിന്നും കണ്ടെടുത്ത അസ്ഥികൂടം അഞ്ഞൂറ് വര്‍ഷത്തിനടുത്ത് പഴക്കമുള്ള പോര്‍ച്ചുഗീസ് യുവാവിന്റേതെന്ന് ഉറപ്പിച്ചു.കോട്ടപ്പുറം പുഴയുടെ തീരത്തു നടത്തിയ ഖനനത്തില്‍ നിന്നാണ് അസ്ഥികൂടം കണ്ടെടുത്തത്. ഇത് ആസ്സിലെറേറ്ററല്‍ മാസ്സ് സ്‌പെക്ട്രോമെട്രി(എ എം എസ്) നടത്തിയ പരിശോധനയിലാണ് പോര്‍ച്ചുഗല്‍ യുവാവിന്റേതാണെന്ന് ഉറപ്പിച്ചത്.

പരീക്ഷണത്തില്‍ പറയുന്നത് ഏകദേശം 1540 കാലഘട്ടത്തില്‍ കുഴിച്ചിടപ്പെട്ട 20 കാരനായ യൂറോപ്യന്‍ യുവാവിന്റെ മൃതദേഹമായിരിക്കുമെന്നാണ്.ആ കാലത്ത് ഇവിടെ യൂറോപ്പുകാരായി ഉണ്ടായിരുന്നത് പോര്‍ചുഗീസുകാര്‍ മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസ്ഥികൂടം പോര്‍ച്ചുഗീസുകാരന്റേതാകാമെന്ന് എ എം എസ് വിലയിരുത്തുന്നത്.2010ലാണ് പുരാവസ്തുവകുപ്പ് ഇവിടെ നിന്നും അസ്ഥികൂടംകണ്ടെടുത്തത്.

വേറെ പലഅസ്ഥികൂടങ്ങളുടെയും അവശിഷ്ടങ്ങളും മറ്റ് ചില വസ്തുക്കളും ഖനനത്തില്‍ നിന്നും കണ്ടെടുത്ത നാല്‍പതിനായിരത്തോളം ഇനങ്ങളില്‍പ്പെടുന്നു.ഇവയുടെയെല്ലാം സാംപിളുകള്‍ പുനെയിലെ ഡെക്കാന്‍ കോളജില്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

INDIANEWS24 KOCHI

Leave a Reply