728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാറില്‍ കേരളത്തിന്‌ തിരിച്ചടി; ഇടുക്കിയില്‍ ഹർത്താൽ

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന്‌ തിരിച്ചടി. നിലവിലെ ഡാം സുരക്ഷിതമാണെന്നും പുതിയ ഡാം നിര്‍മിക്കേണ്ട ആവശ്യമില്ലെന്നും വിധിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌  ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുവാദവും നല്‍കി. കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷാനിയമം ഭരണഘടനാവിരുദ്ധമാണെന്ന്വിധിച്ച കോടതി നിയമം റദ്ദാക്കി. അതേസമയം സുപ്രീംകോടതി വിധിയില്‍ പ്രതിക്ഷേധിച്ച് വ്യാഴാഴ്ച്ച ഹര്‍ത്താലിന് മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി ആഹ്വാനം നല്‍കി.എല്‍ ഡി എഫ് പിന്തുണ ഹര്‍ത്താലിന് ഉണ്ടാകില്ല എന്നറിയുന്നു.ഹര്‍ത്താല്‍ ഇടുക്കി ജില്ലയില്‍ മാത്രമാകാനാണ് സാധ്യത.

ജലനിരപ്പ് ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ട് സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാകണം സമിതി എന്ന് നിര്‍ദ്ദേശമുണ്ട്. സമിതിയുടെ ചെലവും ഡാമിന്റെ അറ്റകുറ്റപ്പണികളും തമിഴ്നാട് വഹിക്കണമെന്നു വിധി ന്യായത്തില്‍ പറയുന്നു.വിധിയെത്തുടര്‍ന്ന്കേരളം ഇനി എന്ത് നടപടികളാണ് സ്വീകരിക്കുക എന്ന് അറിവായിട്ടില്ല.

JITHESH INDIANEWS24

 

Leave a Reply