728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാർ അണക്കെട്ട് സുപ്രീം കോടതി വിധി മണിക്കൂറുകൾക്കുള്ളിൽ

 

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു ദീഘ കാലമായി രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ അന്തിമ വിധി ഇന്ന് സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ച്‌ നടപ്പിലാക്കും .കേരളവും തമിഴ് നാടും തമ്മിലുള്ള പോരാട്ടം വർഷങ്ങളായി നിലനില്ക്കുന്ന പ്രതിസന്ധിയാണ് .അതിന്റെ പേരിൽ രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ പോലും ഉലഞ്ഞിട്ടുണ്ട് .
ചീഫ് ജസ്റ്റിസ് ആർ എം ലോധയുടെ അധ്യക്ഷതയിൽ 10 .30 നു ചേരുന്ന ബെഞ്ചിന്റെ തീരുമാനം രണ്ടു സംസ്ഥാനങ്ങളും ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ് .അണക്കെട്ടിന്റെ കെട്ടുറപ്പ് ഭദ്രമാണെന്ന് തമിഴ് നാടും,പുതിയ അണക്കെട്ട് വേണമെന്ന് കേരളവും ശക്തമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് .കാലപ്പഴക്കം ചെന്ന അണക്കെട്ടിനു പലപ്പോഴായി പല അറ്റകുറ്റപ്പണികളും വേണ്ടി വന്നിട്ടുണ്ട് .അണക്കെട്ടിനു എന്തെങ്കിലും അപകടം സംഭവിച്ചാൽ കേരളം വെള്ളത്തിലാകും .ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൊച്ചിയെയായിരിക്കും .ഒരാൾ പൊക്കത്തിലധികം വെള്ളം മണിക്കൂറുകളോളം കെട്ടിനിൽക്കും .ആളപായവും വസ്തു നഷ്ടവും സംഭവിക്കുകയും ചെയ്യും .എന്തായാലും ഇന്നത്തെ കോടmullaperiyar damതി വിധി രണ്ടു സംസ്ഥാനങ്ങളുടെയും ‘വിധി ‘നിശ്ചയിക്കും .

Leave a Reply