728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാര്‍ തുറന്നു.ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ന്നു.കൊച്ചി എയര്‍പോര്‍ട്ട് അടച്ചു.കേരളമൊട്ടാകെ കനത്ത മഴ

കൊച്ചി:കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്.മു.ല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ 2.30 ഓടെ ഡാമിലെ ജലനിരപ്പ് 140 അടിയായതിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാർ തുറക്കാന്‍ തീരുമാനമായതും തുടര്‍ന്ന് സ്പില്‍വേ താഴ്‍ത്തിയത്. 4489 ഘനയടി വെള്ളമാണ് പുറത്തേയ്‍ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി മുല്ലപ്പെരിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ കരപ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഞ്ഞുമല, കുമളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നി വില്ലേജുകളിൽ നിന്നും ജനങ്ങളെ മാറ്റി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചു. പമ്പ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. . നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ സന്ദേശം നല്‍കി.ഇടുക്കിയുള്‍പ്പെടെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്.33 ഡാമുകള്‍ തുറന്നു വിട്ടു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണിവരെയുള്ള വിമാന സർവീസ് നിർത്തിവച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.പെരിയാറിന്‍റെ തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകളിലും വെള്ളം കയറി.പെരിയാറില്‍ ജലനിരപ്പ്  ഉയര്‍ന്നു. തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകളിലും വെള്ളം കയറി.

കനത്ത മഴയിൽ പമ്പ നദി കരകവിഞ്ഞ് ഒഴുകുന്നു. റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി.റാന്നി, വടശ്ശേരിക്കര മേഖലകൾ  ഒറ്റപ്പെട്ടു. ശബരിമലയും വെള്ളപ്പൊക്കത്തെത്തുടർന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.വനമേഖലയിൽ ഉരുൾ പൊട്ടി..ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.കണ്ണൂരിലെ മലയോര മേഖലയിൽ ഇന്നലെ രാത്രി തന്നെ വീണ്ടും ദുരിതാശ്വാസ ക്യമ്പുകൾ തുറന്നു മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറയും ഭർത്താവ് അസീസുമാണ് മരിച്ചത്. ഇവരുടെ ആറ് വയസ്സുള്ള മകന്‍ വീടിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ്. ജഗതിയിൽ കിള്ളിയാർ തീരത്തുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്  ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. koxhi airport

INDIANEWS24 KOCHI DESK

Leave a Reply