728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായാലേ ഷട്ടറുകള്‍ തുറക്കൂ: തമിഴ്‌നാട്‌

ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി.തമിഴ്‌നാട് ഷട്ടറുകള്‍ താഴ്ത്തിയതിനെ തുടര്‍ന്ന് ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച്ച ചേര്‍ന്ന മേല്‍നോട്ട സമിതി യോഗത്തിലാണ് തമിഴ്‌നാട് കേരളത്തിന്റെ ആവശ്യം നിരാകരിച്ചത്.ജലനിരപ്പ് 140 അടിയായി ഉയര്‍ന്നാല്‍ മാത്രമേ ഷട്ടറുകള്‍ തൂറക്കുവെന്ന് തമിഴ്‌നാട് നിലപാടെടുത്തു.തമിഴ്‌നാടിന്റെ നിലപാടിനെ മേല്‍നോട്ട സമിതി ചെയര്‍മാന്‍ അംഗീകരിച്ചു.

ഇതില്‍ കേരളം പ്രതിഷേധമറിയിക്കുകയും ചെയ്തു.പുതിയ നിലപാട് കൈക്കൊണ്ടതോടെ കേന്ദ്ര ജലകമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദേശം കൂടി തമിഴ്‌നാട് തള്ളിക്കളഞ്ഞിരിക്കുകയാണ്.ജലനിരപ്പ് 136 അടിയില്‍ കൂടരുതെന്നായിരുന്നു നിര്‍ദ്ദേശം.അതേസമയം ജലനിരപ്പ് 142 അടി വരെയാകാമെന്നാണ് സുപ്രീംകോടതി വിധി.ഇതിന്റെ ബലത്തിലാണ് തമിഴ്‌നാട് ഷട്ടറുകള്‍ താഴ്ത്തിയത്.എന്നാല്‍ അടുത്ത ദിവസങ്ങളിലായി വൃഷ്ടി പ്രദേശത്തും അണക്കെട്ടിലും പെയ്തുകൊണ്ടിരിക്കുന്ന മഴ കൂടിയതോടെ ജലനിരപ്പും വര്‍ദ്ധിച്ചു.

അണക്കെട്ടിന്റെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു. അണക്കെട്ടിന് ചോര്‍ച്ചയുണ്ടെന്നും ഷട്ടറുകള്‍ പ്രവര്‍ത്തിക്കാത്തത് പരിഹരിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.കഴിഞ്ഞദിവസം ഉപസമിതി നടത്തിയ പരിശോധനയില്‍ അണക്കെട്ടിന്റെ വിവിധ സ്ഥലങ്ങളില്‍ കണ്ടെത്തിയ ചോര്‍ച്ചകള്‍ മാറ്റമില്ലാതെ തുടരുകയാണ്.

INDIANEWS24.COM IDUKKI

Leave a Reply