728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിക്കു മുകളിലായി

ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്കു മുകളിലേക്ക് ഉയര്‍ന്നു.തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറച്ചതാണ് ജലനിരപ്പുയരുന്നതിനുള്ള കാരണം.കഴിഞ്ഞദിവസം വരെ സെക്കന്‍ഡില്‍ 906 ഘന അടി വെള്ളം വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോയിരുന്നത് ഇന്നലെ രാവിലെ 150 ഘന അടിയായി കുറച്ചിരുന്നു.

അണക്കെട്ടിലെ ജലനിരപ്പുയരുന്നതിനൊപ്പം പ്രധാന അണക്കെട്ടിലെയും ബേബി ഡാമിലെയും ചോര്‍ച്ച കൂടി. സുര്‍ക്കി മിശ്രിതം വന്നടിഞ്ഞ് അണക്കെട്ടിന്റെ മുന്‍വശത്തു ചതുപ്പ് രൂപപ്പെട്ടു. മണ്ണിനടിയിലൂടെ വലിയ ഉറവ പോലെയുള്ള ചോര്‍ച്ച ആശങ്ക പരത്തുന്നുണ്ട്. അണക്കെട്ടിന്റെ 22 ബ്ലോക്കുകളില്‍ 18 ബ്ലോക്കുകളിലൂടെയും വെള്ളം ചോര്‍ന്നൊഴുകുകയാണ്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിക്കു മുകളിലായി

ജലനിരപ്പ് 136 അടിയില്‍ നിര്‍ത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം എന്നാല്‍ രണ്ടാഴ്ച്ച മുമ്പ് 136 ഉം കടന്ന് ജലനിരപ്പ് ഉയര്‍ന്നിരുന്നു.വൃഷ്ടിപ്രദേശത്ത് കനത്ത മഴപെയ്യുന്നതും തമിഴ്‌നാട് ആവശ്യമായ വെള്ളം ഇവിടെ നിന്നും കൊണ്ടുപോകാതിരുന്നതും ജലനിരപ്പ് പെട്ടെന്ന് തന്നെ കൂടാന്‍ ഇടയാക്കി.142 അടിവരെ ജലനിരപ്പുയര്‍ത്താം എന്ന സുപ്രീംകോടതി വിധിയുടെ ബലത്തിലാണ് തമിഴ്‌നാട് കേരളത്തിന്റെ ആവശ്യം അവഗണിച്ചുവന്നത്.എന്നാല്‍ 140 അടിയിലെത്തുമ്പോള്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന് നിയന്ത്രിച്ച് 142 അടിക്കുമേല്‍ ഉയരാതെ നോക്കാനാകുമെന്ന് തമിഴ്‌നാട് പറഞ്ഞിരുന്നതാണ്.

ഈ സാഹചര്യത്തില്‍ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.ഇതിനിടെയാണ് ജലനിരപ്പ് 142 അടിയോടടുക്കുന്നതായുള്ള വര്‍ത്തകള്‍ വരുന്നത്.

INDIANEWS24 IDUKKI

Leave a Reply