728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങിയ സംഘം പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ജലവിഭവ മന്ത്രി പി ജെ ജോസഫ് എന്നിവരടങ്ങിയ നേതൃസംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.അണക്കെട്ടിനെ സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നിവേദനങ്ങള്‍ പ്രധാനമന്ത്രിക്ക് നല്‍കും.

അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് രാജ്യാന്തര സംഘത്തെ കൊണ്ട് പഠനം നടത്തണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ഉന്നയിക്കും.അണക്കെട്ടിന് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ സംസ്ഥാനത്തിന് സാധിക്കുന്നതിനാല്‍ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണമെന്ന് ആലോചിച്ചിരുന്നെങ്കിലും പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനം വന്നതിനു ശേഷം അക്കാര്യം ആലോചിക്കാമെന്നു തീരുമാനിച്ചു.സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ നിര്‍ദേശമനുസരിച്ചാണ് കേന്ദ്രം ഇങ്ങനെ തീരുമാനമെടുത്തത്.

INDIANEWS24 TVPM

Leave a Reply