728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും,ഡാമിലെ ജലനിരപ്പ്‌ 138 അടിയായി ഉയര്‍ന്നു.

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 138 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കാൻ കഴിയുന്ന വെള്ളത്തിന്‍റെ അളവ്. 136 അടി എത്തിയപ്പോൾ ആദ്യജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  വെള്ളം ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയേക്കും. വെള്ളം ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയേക്കും.മുല്ലപ്പെരിയാറിൽ നിന്ന് വൈഗ അണക്കെട്ടിലേക്കാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത്. പക്ഷെ വൈഗ അണക്കെട്ടും ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാട് താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

139 അടിയെത്തുമ്പോള്‍ ഡാം തുറക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഏകദേശം 5000 പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും എന്നാണു കണക്കു കൂട്ടല്‍.ഡാം തുറന്നേക്കുമെന്നു പരിസരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിയും.ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് വക കൂട്ടുന്നുണ്ട്.ഏതായാലും മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും വൃഷ്ടിപ്രദേശത്ത് ഈ രാത്രി പെയ്യുന്ന മഴ നിര്‍ണ്ണായകമാകും.

INDIANEWS24 KOCHI DESK

 

Leave a Reply