728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാര്‍:തമിഴ്‌നാടിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് സുപ്രീംകോടതി വിമര്‍ശനം.ഡാമിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ ആവശ്യപ്പെട്ടതിനെയാണ് കോടതി വിമര്‍ശിച്ചത്.സംസ്ഥാന പോലീസ് ഉള്ളപ്പോള്‍ കേന്ദ്രസേനയുടെ ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദി ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ സുരക്ഷ കേന്ദ്ര സേനയെ എല്‍പിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു.ഇതു സംബന്ധിച്ച വാദത്തിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രധാന കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയതാണെന്നും പുതിയ അപേക്ഷകളുമായി തമിഴ്‌നാട് എത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കേരളം അറിയിച്ചു.

ഇതോടെ കേസില്‍ കൂടുതല്‍ രേഖകള്‍ നല്‍കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തി.തുടര്‍ന്ന് കേസ് നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചു.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു.

INDIANEWS24.COM

Leave a Reply